രാജു നാരായണ സ്വാമിയെ ഔദ്യോഗിക ഭാഷാവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചു.

05:48 pm 31/5/2017

തിരുവനന്തപുരം: ഐ.എ.എസ് പോരിനൊടുവിൽ കൃഷിവകുപ്പിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനം നഷ്ടപ്പെട്ട രാജു നാരായണ സ്വാമിയെ ഔദ്യോഗിക ഭാഷാവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചു. കൃഷി വകുപ്പ് ഡയറക്ടറായിരുന്ന ബിജു പ്രഭാകറും കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന രാജു നാരായണസ്വാമിയും തമ്മിലുണ്ടായ പരസ്യമായ തർക്കത്തിനൊടുവിൽ രണ്ടുപേരേയും കൃഷിവകുപ്പിൽ നിന്ന് മാറ്റുകയായിരുന്നു. എന്നാല്‍ പുതിയ തസ്തിക നല്‍കിയിരുന്നില്ല. ദിവസങ്ങൾക്ക് ശേഷമാണ് സ്വാമിക്ക് ഇപ്പോൾ ഭാഷാവകുപ്പിലെ സെക്രട്ടറി സ്ഥാനം ലഭിച്ചിരിക്കുന്നത്.