രാജു വര്‍ഗീസ് വേള്‍ഡ് മലയാളി കൗണ്‍സില്‍ ഡാളസ് പ്രൊവിന്‍സ് ബിസിനസ് ഫോറം പ്രസിഡന്റ്

08:36 am 27/11/2016
Newsimg1_58820737
ഡാളസ്: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഡാളസ് പ്രൊവിന്‍സ് ബിസിനസ് ഫോറം പ്രസിഡന്റ് ആയി സീനിയര്‍ നേതാവായ ശ്രീ. രാജു വര്‍ഗീസിനെ തെരഞ്ഞെടുത്തു

പ്രൊവിന്‍സ് പ്രസിഡന്റ് തോമസ് എബ്രഹാമിന്റെ അധ്യക്ഷതയില്‍ കൂടിയ ക്യാബിനറ്റ് യോഗത്തില്‍ എടുത്ത തീരുമാനം പ്രൊവിന്‍സ് ചെയര്‍മാന്‍ തോമസ് ചെള്ളത്തു അധ്യക്ഷതയില്‍ കൂടിയ യോഗം അംഗീകരിക്കുകയായിരുന്നു.

കറകളഞ്ഞ ആത്മാര്‍ഥതയും , പ്രവര്‍ത്തന പാരമ്പര്യവുമുള്ള ണങഇ യുടെ കരുത്തുറ്റ പ്രവര്‍ത്തകനാണ് രാജു വര്‍ഗീസ് എന്നും WMC ഡാളസ് പ്രൊവിന്‍സിലെ സമഗ്ര ബിസിനസ് കമ്മ്യൂണിറ്റികളിലും മറ്റു കര്‍മ്മ മേഖലകളിലും രാജു വര്‍ഗീസ്ത തന്റെ സേവനം ഉറപ്പാക്കും എന്ന് WMC അമേരിക്ക റീജിയന്‍ പ്രസിഡന്റ് ശ്രീ പി. സി.മാത്യു പ്രത്യാശ പ്രകടിപ്പിച്ചു

കഴിഞ്ഞ 23 വര്‍ഷം ആയി ഡാളസ് മേഖലയിലെ ബിസിനസ് രംഗത്ത് സജീവ സാന്നിധ്യമായ രാജു വര്‍ഗീസ് തന്റെ കഠിന പ്രയത്‌നവും, ആത്മാര്‍ത്ഥതയും കൈ മുതലാക്കി വൈവിധ്യമാര്‍ന്ന ബിസിനസ് ശൃംഖലകള്‍ പടുത്തുയര്‍ത്തി മറ്റു മലയാളികള്‍ക്ക് ഉദാത്ത മാതൃകയായി . പ്രമുഖ കണ്‍സ്ട്രക്ഷന്‍ , X ray കമ്പനികള്‍ രാജു വര്‍ഗീസിന്റെ ഉടമസ്ഥതയില്‍ ഉണ്ട്

ബിസിനസ് ഫോറത്തിലൂടെ ഡാളസ്സിലെ മലയാളി ബിസിനസ് ശൃംഖലയെ കോര്‍ത്തിണക്കുന്നതിനോടൊപ്പം വളര്‍ന്നു വരുന്ന ബിസിനസ് സംരംഭങ്ങള്‍ക്കു ഊര്‍ജം പകരുകയും ചെയ്യുന്നതാണ് ഫോറം കൊണ്ട് ഉദ്ദേശിക്കുന്നതെന്നും തന്നിലധിഷ്തിതമായ കര്‍മം തന്നാല്‍ ആവും വിധം നിറമേറ്റുമെന്നും ശ്രീ വര്‍ഗീസ് മറുപടി പ്രസംഗത്തില്‍ പറഞ്ഞു

അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ടി സി ചാക്കോ , ട്രഷറര്‍ ജേക്കബ് എബ്രഹാം, അമേരിക്ക റീജിയന്‍ ചെയര്‍മാന്‍ ജോര്‍ജ് പനക്കല്‍, റീജിയന്‍ വൈസ് ചെയര്‍മാന്‍ വര്‍ഗീസ്, സെക്രട്ടറി കുരിയന്‍ സഖറിയ എന്നിവര്‍ അനുമോദനങ്ങള്‍ അറിയിച്ചു . ജോയിന്റ് സെക്രട്ടറി രാജന്‍ മാത്യു നന്ദി പ്രകാശിപ്പിച്ചു

വാര്‍ത്ത : ജിനേഷ് തമ്പി (PRO – WMC അമേരിക്ക റീജിയന്‍)