രാജ്യത്ത് വൃത്തിയുടെ കാര്യത്തില്‍ ഒന്നാമത് മൈസൂര്‍; വൃത്തിഹീനത്തിന് വരാണസിയും

11:15am

16/02/2016
images
ലക്‌നോ: രാജ്യത്തെ ഏറ്റവും വൃത്തിഹീനമായ നഗരം വരാണസിയെന്ന് ക്വാളിറ്റി കൗണ്‍സില്‍ സര്‍വെ റിപ്പോര്‍ട്ട്. ചണ്ഡിഗഢ്, തിരുച്ചിറപ്പള്ളി എന്നിവ വൃത്തിയുള്ള നഗരങ്ങളില്‍ രണ്ടും മൂന്നും സ്ഥാനത്തത്തെിയപ്പോള്‍ വൃത്തിയില്ലാത്ത നഗരങ്ങളില്‍ ധന്‍ബാദ്, അസന്‍സോള്‍ തുടങ്ങിയ നഗരങ്ങള്‍ രണ്ടും മൂന്നും സ്ഥാനത്തെത്തി.

രാജ്യത്തെ നഗരങ്ങളെ മാലിന്യ മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ കൊട്ടിഘോഷിക്കപ്പെട്ട് മോദിസര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതിയാണ് സ്വച് ഭാരത്. പ്രധാന മന്ത്രിയുടെ മണ്ഡലമായ വാരണസി ഏറ്റവും വൃത്തിഹീനമായ നഗരമാണെന്ന കണ്ടെത്തല്‍ പദ്ധതിക്കും സര്‍ക്കാരിനും വലിയ തിരിച്ചടിയാണ്. 73 നഗരത്തില്‍ നടത്തിയ കണക്കെടുപ്പില്‍ 65ാം സ്ഥാനം മാത്രമാണ് വരാണസിക്കുള്ളത്.

രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരം മൈസൂര്‍ ആണ്. തുടര്‍ച്ചയായ രണ്ടാം വട്ടമാണ് മൈസൂര്‍ ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്തത്തെുന്നത്. 10 ലക്ഷത്തിലധികം ജനസംഖ്യയുള്ള രാജ്യത്തെ 73 നഗരങ്ങളിലാണ് സര്‍വെ നടത്തിയത്.