രുചിത്തനിമയോടെ മാപ്പിള ഫുഡ് ഫെസ്റ്റിവല്‍

9:19am 28/3/2016

ജോയിച്ചന്‍ പുതുക്കുളം
mappilafoodfest_pic2
കാലിഫോര്‍ണിയ: കേരള മുസ്ലിം കമ്മ്യൂണിറ്റി അസ്സോസിയേഷെന്‍ (കെ എം സി എ)യുടെ നേതൃത്വത്തില്‍ കാലിഫോര്‍ണിയയിലെ സാന്താക്ലാര സെന്‍ട്രല്‍പാര്‍ക്കില്‍ വച്ച് ഈ മാസം 19ന് നടത്തിയ മാപ്പിള ഫുഡ് ഫെസ്റ്റിവലില്‍ സാന്‍ ഫ്രാന്‍സിസ്‌കോ ബേ ഏരിയയിലുള്ള വിവിധ നഗരങ്ങളില്‍ താമസിക്കു മുൂറോളം പേര്‍ പങ്കെടുത്തു. ദുഹര്‍ നിസ്‌കാരത്തോടെ തുടക്കം കുറിച്ച പരിപാടി വൈകിട്ട അഞ്ചു വരെ നീണ്ടു നിന്നു. മേളയില്‍ മത്സരാര്‍ത്ഥികളായി പങ്കെടുത്ത മുപ്പതോളം കുടുംബങ്ങള്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള വിവിധ പ്രദേശങ്ങളിലെ തനതു രുചിത്തനിമ വിളിച്ചോതു വിഭവങ്ങള്‍ പങ്കുവെച്ചു.

അതൃപ്പ തക്കാരവും, സല്കാരവും മുതല്‍ തട്ടിക്കൂട്ടി ത’ുകടയും, ത്രീ കോഴ്‌സ് തട്ടുകടയും വരെയുള്ള കൌതുകകരമായ പേരുകളിലുള്ള സ്റ്റാളുകള്‍ മാലയും, ചട്ടിപ്പത്തിരിയും, കല്ലുമ്മക്കാ പൊരിച്ചതും, നെയ്പ്പത്തിരിയും മുതല്‍ അപ്പവും, ഫിഷ് മോളിയും, കൊത്തു പൊറാ’യും, കപ്പബിരിയാണിയും, സീ ഫുഡ് ബിരിയാണിയും വരെയുള്ള വിഭവങ്ങളാല്‍ മേളയെ സമൃദമാക്കി. എള്ളുണ്ടയും, കപ്പലണ്ടി മിഠായിയും, നാരങ്ങാസര്ബതും വില്കു ബോബനും മോളിയും സ്‌റ്റോര്‍ കു’ികള്‍ക്കും മുതിര്‍വര്‍ക്കും ഒുപോലെ ഈ പ്രവാസ ഭൂമിയില്‍ ഗ്രാമീണ കേരളത്തിന്റെ തനിമ പ്രദാനം ചെയ്യു ഒരു നവ്യാനുഭാവമായി.

പാചക കലയിലെ തലശ്ശേരിപ്പെരുമയെ ഒുകൂടി അടിവരയിട്ട കോഴിക്കാലും, സീ ഫുഡ് ബിരിയാണിയും ഉള്‍പ്പടെയുള്ള തനതു വിഭവങ്ങളുടെവിപണനത്തിലൂടെ ഏറ്റവും കൂടുതല്‍ കൂപ്പ ശേഖരിച്ചുകൊണ്ട് ഷിബില റൈസും, കേരളീയതയുടെ പര്യായമായി നിലകൊള്ളു രുചിചേര്‍ച്ചകളായ അപ്പവും മോളിയുമായി ഹസ്‌ന ഫൈസലും, രുചിത്തനിമയേറിയ വിഭവങ്ങളുമായി സാജിത ഷജീബും ഒന്നും രണ്ടും മൂുംസ്ഥാനങ്ങള്‍ കരസ്ഥമാക്കി. മേളക്ക് ശേഷം നട ചടങ്ങില്‍ പൌരപ്രമുഖനും സ ജോസേ യൂണിവേഴ്‌സിറ്റി പ്രൊഫസറുമ്മായ ഡോക്ടര്‍ മുഹമ്മദ് നദീം വിജയികള്‍ക്കും, മത്സരാര്‍ത്ഥികള്‍ക്കും സമ്മാനദാനം നിര്‍വഹിച്ചു.