റിയാദില്‍ മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു

08:40am 6/3/2016
Newsimg1_11355554

റിയാദ്: രിയാദിലെ ബദിയ എന്ന സ്ഥലത്ത് ഹൗസ് െ്രെഡവറായി ജോലിചെയ്തുകൊണ്ടിരുന്ന അബ്ദു റഹ്മാന്‍ 34) വാഹനാപകടത്തില്‍ മരിച്ചു. ഒന്നര വര്‍ഷംമുമ്പ് റിയാദില്‍ ഹൗസ് െ്രെഡവറായി എത്തിയ അബ്ദു റഹ്മാന്‍ (കൊരമ്പയില്‍ ഹൗസ്) ചുണ്ടകൊല്ലി ഇരുളംസുല്‍ത്താന്‍ബത്തേരി വയനാട് സ്വദേശിയാണ്. ഭാര്യയും രണ്ടു കുട്ടികളും, പിതാവും മാതാവും അടങ്ങുന്നതാണ് കുടുംബം. ഈയാഴ്ച നാട്ടില്‍ പോകാനുള്ള തയാറെടുപ്പിലായിരുന്ന അബ്ദു റഹ്മാന്‍. ഇതിനിടയിലാണ് അബ്ദു റഹ്മാനും സ്‌പോണ്‍സറും യാത്ര ചെയ്തുകൊണ്ടിരിക്കെ അബ്ദു റഹ്മാന്‍ ഓടിച്ചിരുന്ന ഇന്നോവയും മറ്റൊരു ഹൈലക്‌സുമായി കൂട്ടിയിടിച്ചത്. ഇരുവരേയും ശുമൈസി ആശുപത്രയില്‍ എത്തിച്ചെങ്കിലും അബ്ദു റഹ്മാന്‍ അന്നുതന്നെ മരിച്ചു. ഇന്നലത്തെ ഇത്തിഹാദ് ഫ്‌ളൈറ്റില്‍ നാട്ടിലെത്തിച്ച മൃതദേഹം കൊണ്ടോട്ടി നിയമസഭാ മണ്ഡലം വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി സലിം കുറുപ്പത്തൊട്ടിയും, ഹസനുല്‍ബന്നയും, മുത്തുക്കോയ മുണ്ടുമുഴിയും കൂടി മൃതദേഹം കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്നും ഏറ്റവാങ്ങി കുടുംബത്തെ ഏല്‍പിച്ചു.

റിയാദില്‍ നിന്നും മൃതദേഹം നാട്ടിലെത്തിക്കുന്നതിനുവേണ്ടി പ്രവാസി സാംസ്‌കാരികവേദി പ്രവര്‍ത്തകരായ ഹബീബ് അറയ്ക്കല്‍, അബൂബക്കര്‍ മടവൂര്‍, ഹബീബ് മമ്പാട്, സജീല്‍ ഇരുളം, സഫറുള്ള മുണ്ടുമുഴി എന്നിവരാണ് രംഗത്തുണ്ടായിരുന്നത്. എംബസിയില്‍ നിന്നുള്ള രേഖകള്‍ ഷിഹാബ് കൊട്ടുകാടിന്റെ നേതൃത്വത്തിലാണ് ശരിയാക്കിയത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഹബീബ് 0508 9574 75.