റിയോ ഒളിമ്പിക്​സ്​: വികാസ്​ പുറത്ത്​

12:16 pm 16/08/2016
download
റിയോ ഡി ജനീറോ: റിയോ ഒളിമ്പിക്​സ്​ ബോക്​സിങ്ങിൽ​ പുരുഷൻമാരുടെ 75 കിലോ മിഡിൽവെയ്​റ്റ്​ വിഭാഗത്തിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്ന വികാസ്​ കൃഷ്​ണൻ സെമി കാണാതെ പുറത്ത്​. ഇതോടെ താരത്തിന്​ മെഡലും നഷ്​ടമായി. ക്വാർട്ടറിൽ ഉസ്​ബെക്കിസ്​താ​െൻറ ബെക്​തർ മെലിക്കുസിയേവയാണ്​ വികാസിനെ പരാജയപ്പെടുത്തിയത്​. സ്​കോർ (3-–0).

കഴിഞ്ഞ വർഷം തായ്​ലൻഡിൽ നടന്ന ഏഷ്യൻ ബോക്​സിങ്​ ചാപ്യൻഷിപ്പിൽ ഇരുവരും മുഖാമുഖം വന്നപ്പോഴ​ും ജയം ബെക്​തറിനൊപ്പമായിരുന്നു. നേരത്തെ തുർക്കിയുടെ സിപൽ ഒാൻഡറിനെ വീഴ്​ത്തിയാണ്​ വികാസ്​ ക്വാർട്ടറിൽ കടന്നത്​.