റൊണാള്‍ഡോയ്ക്ക് ഹാട്രിക്ക്; അത്‌ലറ്റിക്കോയെ തകര്‍ത്ത് റയല്‍

08.39 PM 03/05/2017

മാഡ്രിഡ്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഹാട്രിക്കിന്റെ കരുത്തില്‍ യുവേഫ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ റയൽ മാഡ്രിഡിന് ഗംഭീര ജയം. അത്‌ലറ്റികോ മാഡ്രിഡിനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് റയല്‍ തകർത്തത്. ഏകപക്ഷീയമായ മത്സരത്തിൽ റൊണാൾഡോ ചാമ്പ്യന്‍സ് ലീഗ് മത്സരത്തിലെ തുടര്‍ച്ചയായ രണ്ടാം ഹാട്രിക്കുമായി കളം നിറഞ്ഞപ്പോൾ അത്‌ലറ്റിക്കോ മാഡ്രിഡ് നിഷ്പ്രഭരായി.
പത്താമത്തെ മിനിറ്റിൽ കാസിമെറോയുടെ ക്രോസില്‍ തലവെച്ചായിരുനന്നു റൊണാള്‍ഡോയുടെ ആദ്യ ഗോള്‍. 73-ാം മിനിറ്റിലും 86-ാം മിനറ്റിലും രണ്ട് ഗള്‍ കൂടി. സീസണിൽ അത്‌ലറ്റിക്കോക്കെതിരെ റൊണാള്‍ഡോയുടെ രണ്ടാമത്തെ ഹാട്രിക്കാണിത്. കഴിഞ്ഞ മൂന്ന് ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍ നിന്നായി റൊണാള്‍ഡോയുടെ ഗോള്‍ സമ്പാദ്യം ഇതോടെ എട്ടായി.

മത്സരത്തിൽ ഒരു ഘട്ടത്തിലും തിരിച്ചടിക്കാനുള്ള അത്‌ലറ്റിക്കോയുടെ ശ്രമങ്ങളൊന്നും വിലപ്പോയില്ല. രണ്ടാം പാദ മത്സരം ബുധനാഴ്ച വിൻസന്റ് കാർഡ്രണിൽ നടക്കും. നാല് ഗോള്‍ വ്യത്യാസത്തിലെങ്കിലും ജയിച്ചാല്‍ മാത്രമേ ഇനി അത്‌ലറ്റിക്കോയ്ക്ക് ഫൈനല്‍ സ്വപ്നം കാണാനാവു. ഇല്ലെങ്കില്‍ നാലുലര്‍ഷത്തിനുള്ളില്‍ റയല്‍ മൂന്ന് ഗോളിന് ജയിക്കും.
യുവന്‍റസ്-മൊണോക്കോ രണ്ടാം സെമി ഇന്ന്
ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന്റെ രണ്ടാം സെമിഫൈനലിന്റെ ആദ്യപാദത്തിൽ യുവന്‍റസ് ഇന്ന് മൊണാക്കോയെ നേരിടും. ഇന്ത്യൻസമയം രാത്രി
പന്ത്രണ്ടേകാലിന് മൊണാക്കോയുടെ ഹോം ഗ്രൗണ്ടിലാണ് മത്സരം. ആദ്യ കീരിടം ലക്ഷ്യമിട്ട് യുവനിരയുമായാണ് മൊണാക്കോ ഇറങ്ങുന്നത്. മൂന്നാം കിരീടത്തിനായി പരിചയസമ്പന്നരുമായി യുവന്‍റസ് ഇറങ്ങുന്നു.
മെസ്സിയുടെ ബാഴ്സലോണയെ മുക്കിയാണ് യുവന്‍റസ് സെമിപോരിനിറങ്ങുന്നത്.പരുക്കേറ്റ ഡാനിയേലെ റുഗാനിയും സസ്പെൻഷനിലായ സാമി ഖെദീരയും യുവന്‍റസ് നിരയിൽ ഉണ്ടാവില്ല. എങ്കിലും ഗൊൺസാലോ ഹിഗ്വയ്ൻ, പൗളോ ഡിബാല, ഡാനി ആൽവസ്, യുവാൻ ക്വാർഡാഡോ, ലിയനാർഡോ ബൊനുച്ചി,
ജോർജിയോ ചെല്ലിനി, ജിയാൻലുഗി ബുഫൺ തുടങ്ങിയവർ അണിനിരക്കുന്ന യുവന്‍റസ് അതിശക്തരാണ്.
പ്രതിരോധമാണ് ഇറ്റാലിയൻ ക്ലബിന്റെ കരുത്ത്. സെമിവരെ ബുഫൺ വഴങ്ങിയത് രണ്ടുഗോൾ മാത്രം. ആക്രമണമാണ് മൊണാക്കോയുടെ വഴി.
ഇതുവരെ നേടിയത് 24 ഗോളുകൾ.മുന്നിൽ നിന്ന് നയിക്കാൻ കൗമാര താരം എംപബെയും ഫൽക്കാവോയും. വിയ്യാറയൽ, ടോട്ടനം, മാഞ്ചസ്റ്റർ സിറ്റി, ബൊറൂസ്യ തുടങ്ങിയ കരുത്തരെ വീഴ്ത്തിയാണ് മൊണാക്കോ സെമിയിലേക്ക് മുന്നേറിയത്. അതുകൊണ്ടുതന്നെ ബുഫണും പ്രതിരോധനിരയ്ക്കും പിടിപ്പത് പണിയായിരിക്കുമെന്നുറപ്പ്.