08:47 am 9/10/2016
ന്യുയോര്‍ക്ക്: ന്യുയോര്‍ക്ക് സിറ്റി പോലീസ് ഡിറ്റക്ടിവ് ഫിലിപ്പ് മാത്യുവിന്റെ പത്നി റോഷ്നി മറിയം മാത്യു (31) നിര്യാതയായി. ചൊവ്വാഴ്ച (ഒക്ടോബര്‍ 4) ജോലിക്കിടയില്‍ കുഴഞ്ഞു വീണു വ്യാഴാഴ്ച ആശുപത്രിയില്‍ മരിക്കുകയായിരുന്നു.
റോഷ്നിയുടെ കുടുംബം അറ്റ്ലാന്റയിലാണ്. ഫ്ളോറല്‍ പാര്‍ക്കിലാണ് താമസം. െ്രെകം സീന്‍ ഡിറ്റക്ടിവ് ആണ് ഫിലിപ്പ് മാത്യു. നോര്‍ത്ത് ഷോര്‍ ഹോസ്പിറ്റലില്‍ ഹെപറ്റോളജി ഡിപ്പാര്‍ട്ട്മെന്റില്‍ ജോലി ചെയ്തിരുന്ന റോഷ്നി എം.ബി.എ വിദ്യാര്‍ഥിനിയുമായിരുന്നു.
ത്രുശൂര്‍ സ്വദേശി ജേക്കബ് മണവത്തിന്റെയും രാജി സൂസന്റെയും പുതിയാണ് റോഷ്നി. സഹോദരി സഞ്ജന, ഭര്‍ത്താവ് ജോണ്‍ സ്മിത്ത്. ഇളയ സഹോദരന്‍ ജോര്‍ജ്.
മെഴുവേലി തെക്കെ മൂത്തേരില്‍ ടി.പി. മാത്യുവിന്റെയും സൂസമ്മയുടെയും പുത്രനാണ് ഫിലിപ്പ് മാത്യു.
പൊതുദര്‍ശനം: ഞായര്‍ ഒക്ടോ. 9: 3 മുതല്‍ 8:30 വരെ: സെന്റ് തോമസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ലോംഗ് ഐലന്‍ഡ്, 110 സ്കൂള്‍ഹൗസ് റോഡ്, ലെവിടൗണ്‍, ന്യു യോര്‍ക്ക്11756
സംസ്കാര ശുശ്രൂഷ തിങ്കളാഴ്ച (ഒക്ടോ. 10) പള്ളിയില്‍: രാവിലെ 8:30 മുതല്‍ വ്യൂവിംഗ്; 9നു സംസ്കാര ശുശ്രൂഷ.
തുടര്‍ന്ന് സംസ്കാരം ഓള്‍ സെയിന്റ് സെമിത്തേരി, 855 മിഡില്‍ നെക്ക് റോഡ്, ഗ്രേറ്റ് നെക്ക്, ന്യു യോര്‍ക് 11024. വിവരങ്ങള്‍ക്ക്: ചെറിയാന്‍ ഏബ്രഹാം: 5165478542