ലണ്ടനിൽ ഭീകരാക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു.

07:32 am 4/6/2017

ലണ്ടൻ: ലണ്ടൻ ബ്രിഡ്ജിൽ കാൽനടയാത്രക്കാക്കിടയിലേക്ക് വാൻ ഇടിച്ച് കയറ്റുകയായിരുന്നു. സംഭവത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റു. ഇതേത്തുടർന്ന് ലണ്ടൻ ബ്രിഡ്ജ് പൂർണമായി അടച്ചു.

എന്നാൽ കൊല്ലപ്പെട്ടവരുടെ എണ്ണം കൃത്യമല്ലെന്നാണ് വിവരം. ആയുധധാരികളായ മൂന്നു പേരാണ് ആക്രമണം നടത്തിയതെന്നാണ് പോലീസ് ഭാഷ്യം. ഇവർക്കായി വ്യാപക തിരച്ചില്‍ നടന്നുവരുകയാണ്. അക്രമികളില്‍ രണ്ട് പേരെ സംഭവസ്ഥലത്തു വച്ചുതന്നെ പോലീസ് കൊലപ്പെടുത്തിയതായി ലണ്ടൻ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.

ഇതേ സമയം തന്നെ ബോറോ മാര്‍ക്കറ്റില്‍ അക്രമികള്‍ ആളുകളെ കുത്തിവീഴ്ത്തിയതായും റിപ്പോര്‍ട്ടുണ്ട്. കത്തിയുമായി അക്രമം നടത്തിയവര്‍ക്ക് നേരെ പോലീസ് വെടിയുതിര്‍ത്തു. രണ്ട് ആക്രമണങ്ങളിലുമായി ഏഴ് പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം.

രണ്ടാഴ്ച മുമ്പ് മാഞ്ചസ്റ്ററിലെ അരിയാനയിൽ സംഗീതനിശക്കിടെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ 22 പേരാണ് കൊല്ലപ്പെട്ടത്. മൂന്നു മാസം മുമ്പ് വെസ്റ്റ്മിനിസ്റ്റര്‍ ബ്രിഡ്ജില്‍ വാഹനം ആളുകള്‍ക്കിടയിലേക്ക് ഓടിച്ചുകയറ്റിയുണ്ടായ ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടിരുന്നു.