ലഹരികടത്തുകേസില്‍ ഇന്ത്യന്‍ വനിതയ്ക്കു വധശിക്ഷ

10.32 PM 27/10/2016
drug_2710
ക്വലാലംപുര്‍: ലഹരികടത്തുകേസില്‍ ഇന്ത്യന്‍ വനിതയ്ക്കു മലേഷ്യന്‍ കോടതി വധശിക്ഷ വിധിച്ചു. ന്യൂഡല്‍ഹിയില്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമയായ സംഗീത ശര്‍മക്കാണു ശിക്ഷ വിധിച്ചത്. 2013 ഒക്ടോബര്‍ ഏഴിന് 1.6 കിലോ മെറ്റാംഫിതമിന്‍ എന്ന ലഹരിമരുന്ന് കടത്താന്‍ ശ്രമിക്കവെ പെനാംഗ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നാണ് ഇവര്‍ പിടിയിലായത്. അന്വേഷണ സംഘം വധശിക്ഷ ലഭിക്കാവുന്ന വകുപ്പുകള്‍ ഇവര്‍ക്കെതിരേ ചുമത്തുകയും ചെയ്തു.

ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്റെ അടുത്ത ബന്ധുവാണ് സംഗീതയെന്നു റിപ്പോര്‍ട്ടുകളുണ്ട്. ബിസിനസ് ആരംഭിക്കുന്നതിനു വേണ്ടിയാണ് ഇവര്‍ മലേഷ്യയിലേക്കു പോയത്.