ലിംഗവിവേചനം; മനിതിലെ പെണ്‍കുട്ടികള്‍ പ്രതിഷേധത്തില്‍

01:33pm 5/8/2016

download (3)

ഭോപ്പാല്‍: ലിംഗവിവേചനം ആരോപിച്ച് മൗലാന ആസാദ് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി (മനിത്) യിലെ പെണ്‍കുട്ടികള്‍ പ്രതിഷേധത്തില്‍. ഹോസ്റ്റല്‍ നിയമങ്ങള്‍, ഡ്രസ് കോഡ്, ഹോസ്റ്റലില്‍ എത്തേണ്്ട സമയം എന്നീ കാര്യങ്ങളില്‍ വിവേചനം നേരിടുന്നതായാണ് കുട്ടികള്‍ ആരോപിക്കുന്നത്. മധ്യപ്രദേശിലെ ഭോപ്പാലിലാണ് മനിത് കാമ്പസ് സ്ഥിതി ചെയ്യുന്നത്.

രാത്രി 9.30നുശേഷം ഹോസ്റ്റലില്‍ കയറാന്‍ അനുവദിക്കുന്നില്ല. രാവിലെ ഒമ്പതുമുതല്‍ വൈകിട്ട് അഞ്ചുവരെയാണ് ക്ലാസെങ്കിലും പല കുട്ടികളും ക്ലാസിനുശേഷം വിവിധ കോച്ചിംഗ് ക്ലാസുകളില്‍ പങ്കെടുക്കുന്നുണ്്ട്. ഇത്തരം ക്ലാസുകള്‍ രാത്രി 10 മണി വരെയുണ്്ടാകും. ഈ സാഹചര്യത്തില്‍ രാത്രി 9.30ന് ഹോസ്റ്റലില്‍ എത്തുക എന്നത് അപ്രാപ്യമാണ്. ഹോസ്റ്റലില്‍ കയറ്റാത്തതിനെ തുടര്‍ന്ന് തങ്ങള്‍ ലോബിയില്‍ കിടന്നുറങ്ങാന്‍ നിര്‍ബന്ധിതരാകുന്നു. എന്നാല്‍ ആണ്‍കുട്ടികള്‍ക്ക് ഈ നിയമങ്ങളൊന്നും ബാധകമല്ല- പ്രതിഷേധക്കാരില്‍ ഒരാളായ പെണ്‍കുട്ടി മാധ്യമങ്ങളോടു പറഞ്ഞു.

തങ്ങള്‍ക്ക് അഭികാമ്യമെന്നു തോന്നുന്ന വസ്ത്രങ്ങള്‍ ധരിക്കാന്‍ തങ്ങള്‍ക്ക് അവകാശമുണെ്്ടന്നും ഇക്കാര്യത്തില്‍, ഈ 21-ാം നൂറ്റാണ്്ടില്‍, എന്തിനു മറ്റുള്ളവരുടെ വാക്കുകള്‍ കേള്‍ക്കണമെന്നും പെണ്‍കുട്ടികള്‍ ചോദിക്കുന്നു.