ലോകകപ്പ് യോഗ്യതാമത്സരം: അര്‍ജന്റീനയ്ക്ക് വിജയം

9:27am 25/3/2016
download

സാന്റിയാഗോ: ലാറ്റിനമേരിക്കന്‍ ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ ചിലിക്കെതിരേ അര്‍ജന്റീനയ്ക്ക് 12 ന്റെ ജയം. ചിലിയുടെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ എയ്ഞ്ചല്‍ ഡി മരിയയുടേയും ഗബ്രിയേല്‍ മഴ്‌സീഡോയുടേയും ആദ്യ പകുതി ഗോളിന്റെ പിന്‍ബലത്തില്‍ അര്‍ജന്റീന വിജയം പിടിച്ചെടുക്കുകയായിരുന്നു.
കളിയുടെ പത്താം മിനിറ്റില്‍ ഫെലിപ്പെ ഗുട്ടിറെസിന്റെ ഗോളില്‍ മുന്നിലെത്തിയ ചിലിയെ 19 ാം മിനിറ്റില്‍ ഏയ്ഞ്ചല്‍ ഡി മരിയയിലൂടെ അര്‍ജന്റീന പിടിച്ചു നിര്‍ത്തുകയും അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോള്‍ മഴ്‌സീഡോയിലൂടെ മുന്നിലെത്തുകയുമായിരുന്നു. മത്സരത്തില്‍ മെസി അര്‍ജന്റീന ജഴ്‌സിയില്‍ തിരിച്ചുവരികയും ചെയ്തിരുന്നു.
കഴിഞ്ഞ ലോകകപ്പില്‍ റണ്ണറപ്പുകളായിരുന്ന അര്‍ജന്റീന 2018 റഷ്യന്‍ ലോകകപ്പ് യോഗ്യതയില്‍ ഏറെ പിന്നിലാണ്. അഞ്ചു മത്സരങ്ങളില്‍ അര്‍ജന്റീനയ്ക്ക് എട്ട് പോയിന്റാണ് ഉള്ളത്. കോപ്പ അമേരിക്ക ചാമ്പ്യന്‍ഷിപ്പ് നേടിയതിന് ശേഷം കാര്യമായ മികവ് കണ്ടെത്താനാകാതിരുന്ന ചിലിയുടെ പുതിയ പരിശീലകന്‍ യുവാന്‍ അന്റോണിയോ പിസിക്ക് ആദ്യമത്സരം തിരിച്ചടിയായി മാറിയിരിക്കുകയാണ്.