ലോകത്ത് ഏറ്റവും കൂടുതല്‍ സമാധാനത്തോടെയും, സന്തോഷത്തോടെയും ജീവിക്കുന്ന ആദ്യത്തെ 10 രാജ്യങ്ങള്‍

08:04 am 30/6/2017

ഐക്യരാഷ്ട്രസഭയുടെ 2016ലെ ദ വേള്‍ഡ് ഹാപ്പിനെസ് റിപ്പോര്‍ട്ട് പ്രകാരം ലോകത്ത് ഏറ്റവും കൂടുതല്‍ സമാധാനത്തോടെയും, സന്തോഷത്തോടെയും മനുഷ്യര്‍ ജീവിക്കുന്ന ആദ്യത്തെ പത്തുരാജ്യങ്ങള്‍.

1 ഡെന്മാര്‍ക്ക്.
2 സ്വസര്‍ലാന്‍ഡ്.
3 ഐസ്ലന്‍ഡ്.
4 നോര്‍വേ.
5 ഫിന്‍ലാന്‍ഡ്.
6 കാനഡ.
7 നെതര്‍ലന്‍ഡ്സ്.
8 ന്യൂസിലാന്റ്.
9 ഓസ്ട്രേലിയ.
10 സ്വീഡന്‍.
ഇവയാണ്.

ഇതിനൊപ്പം ഈ വാര്‍ത്തയും കൂടി ഒന്ന് തട്ടിച്ചു നോക്കാം.

അതിശയകരമായി മതവിശ്വാസികളുടെ എണ്ണം കുറയുകയും മതം താമസിയാതെ പടിക്ക് പുറത്തേക്കു പോകുന്നതുമായ ഒന്‍പതു രാജ്യങ്ങള്‍.

1 സ്വസര്‍ലാന്‍ഡ്.
2 ഐസ്ലന്‍ഡ്.
3 ചെക് റിപ്പബ്ലിക്.
4 ഫിന്‍ലാന്‍ഡ്.
5 കാനഡ.
6 നെതര്‍ലന്‍ഡ്സ്.
7 ന്യൂസിലാന്റ്.
8 ഓസ്ട്രേലിയ.
9 സ്വീഡന്‍.

ഇതിലെ എട്ടു രാജ്യങ്ങളും സമാധാനവും സന്തോഷവുമുള്ള ലോകത്തെ ആദ്യത്തെപത്തു രാജ്യങ്ങളുടെ ( മുകളിലെ പട്ടികയില്‍) സ്ഥാനംപിടിച്ചിരിക്കുന്നു.

ആദ്യ പട്ടികയില്‍ മതം നൂറു ശതമാനമുള്ള ഒരുരജ്യവുമില്ല. സന്തോഷവും സമാധാനവും മതത്തില്‍ നിന്നല്ല, അതിലുപരി മാനവികതയില്‍ നിന്നാണ് എന്നുള്ളത് ഇതിലൂടെ വ്യക്തമാകുന്നു. സമാധാനവും സ്‌നേഹവും സഹവര്‍ത്തിത്വവും എല്ലാ മതഗ്രന്ഥങ്ങളും നമുക്ക് വ്യക്തമാക്കി തരുമ്പോഴും അതെ മതങ്ങളുടെപേരില്തന്നെ നമ്മള്‍ അസമാധാനം സൃഷ്ടിക്കുകയും സ്‌നേഹം ഇല്ലാതാകുകയും സഹവര്‍ത്തിത്വം എന്നത് നിഘണ്ടുവില്‍പോലും കാണുവാന്‍ പറ്റാത്ത അവസ്ഥയിലുമാണ്.

ലോകത്തെ മതഭൂരിപക്ഷമുള്ള 156 രാജ്യങ്ങള്‍ ഉളപ്പടെയുള്ളതില്‍ നിന്നാണ് നിന്നാണ് ഈ തിരഞ്ഞെടുപ്പ് എന്നുകൂടി ഓര്‍ക്കുമ്പോള്‍ മതവിശ്വാസികള്‍ കുറയുന്ന ഈ രാജ്യങ്ങള്‍ ഈ ലിസ്റ്റില്‍ വന്നതിന്റെ തിളക്കം കൂടുന്നു.
മതവിശ്വാസം ഒരു ഭ്രാന്തായി രൂപാന്തരപ്പെടുത്തരുത്.