ലോസ്ആഞ്ചലസ് വി. അല്‍ഫോന്‍സാ സീറോ മലബാര്‍ കത്തോലിക്കാ ദേവാലയത്തില്‍ തിരുനാള്‍ കൊടിയേറ്റ് നടത്തി

12:29pm 28/72016
Newsimg1_31598676
ലോസ്ആഞ്ചലസ്: സഹനപാതയിലൂടെ സഞ്ചരിച്ച് ആദ്യവിശുദ്ധ പദവി അലങ്കരിച്ച വി. അല്‍ഫോന്‍സാമ്മയുടെ നാമധേയത്തില്‍ സ്ഥാപിതമായിരിക്കുന്ന സിറോ മലബാര്‍ കത്തോലിക്ക ദൈവാലയത്തില്‍ പതിനൊന്നു ദിവസം നീണ്ടുനില്‍ക്കുന്ന ഭക്തിനിര്‍ഭരമായ തിരുനാള്‍ ആഘോഷങ്ങളുടെ കൊടിയേറ്റ് ഇടവക വികാരി റവ. ഫാ. കുര്യാക്കോസ് വാടാന ജൂലൈ 22 നു വൈകീട്ട് 7:30 നു നിര്‍വഹിച്ചു.

തിരുകര്‍മ്മങ്ങളില്‍ പങ്കെടുത്ത് അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ വിവിധസ്ഥലങ്ങളില്‍ നിന്നുകടന്നു വന്ന വിശ്വാസികളും പ്രസുദേന്തിമാരായ വാഴ്ത്തപ്പെട്ട മറിയം ത്രേസിയാ ഫാമിലി യൂണിറ്റ് അംഗങ്ങളും ഇടവക ജനങ്ങളും പ്രാര്‍ത്ഥനാപൂര്‍വ്വം സന്നിഹിതരായിരുന്നു.

തുടര്‍ന്നുനടന്ന ദിവ്യബലിയില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ച റവ. ഫാ. മനോജ് ജോണ്‍ ബലിമധ്യേ തിരുനാള്‍ സന്ദേശവും നല്‍കി. ഭാരതീയ പശ്ചാത്തലത്തില്‍ കൊടിയേറ്റ് ആഘോഷങ്ങളുടെ ആരംഭത്തെ സൂചിപ്പിക്കുമ്പോള്‍ ആഗോളതലത്തില്‍ അതുയര്‍ത്തപ്പെട്ട കൊടി പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രത്തെ അംഗീകരിച്ചു അതിനു വിധേയപ്പെടുവാനുള്ള പരിപൂര്‍ണസമര്‍പ്പണത്തെ ആണ് സൂചിപ്പിക്കുന്നത്. നാം നടത്തിയ കൊടിയേറ്റ് രണ്ടു വിധത്തിലും സാര്‍ഥകമാണെന്നു അച്ചന്‍ വ്യക്തമാക്കി.

തിരുനാള്‍ ആഘോഷത്തിന്റെ ആരംഭത്തെയും കൊടിയില്‍ മുദ്രണം ചെയ്തിരിക്കുന്ന കുരിശിലൂടെ യേശുനാഥന്‍ നേടിത്തന്ന രക്ഷ സ്വന്തമാക്കുവാനുള്ള വിശ്വാസികളുടെ സ്വയംസമര്‍പ്പണത്തെയും വ്യക്തമാക്കുന്ന കൊടിയേറ്റ് ഇടവക ജനത്തിന്റെ ഇടയനായ ബഹു. വികാരിയച്ചന്‍ തന്നെനിര്‍വഹിച്ചത് സമുചിതം തന്നെ. ലോകത്തിന്റെ പ്രകാശമായ ഈശോയുടെ പാതപിന്തുടര്‍ന്നു ലോകത്തിനു സ്വയം പ്രകാശമായ വി. അല്‍ഫോന്‍സാമ്മ ഒരിക്കലും തനിക്കുവേണ്ടി ്രപാര്‍ത്ഥിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്തിട്ടില്ലെന്നും മറ്റുള്ളവര്‍ക്കായി സ്വന്തം സഹനങ്ങള്‍കാഴ്ചവെയ്ക്കുകയാണ് ചെയ്തതെന്നും അച്ഛന്‍ ഓര്‍മപ്പെടുത്തി.

അനുഗ്രഹത്തിന്റെ ഭവനമായ ബെത്‌സെദായില്‍വച്ചു കാഴ്ച നല്‍കിയ കുരുടനെ പോലെ ആത്മീയാന്ധതയില്‍ നിന്നും ലൗകികപ്രതിസന്ധികളില്‍ നിന്നും പ്രകാശത്തിന്റെ പാതയിലേക്ക് ദിവ്യരക്ഷകനാല്‍ നയിക്കപെട്ടവരാണ് നാം. നമുക്ക് ലഭിച്ച അനവധിയായ നന്മകള്‍ക്ക് ദൈവപിതാവിന് നന്ദിപ്രകാശിപ്പിച്ചുകൊണ്ടു ആ നന്മയുടെ അംശം കോള്‍ഗേറ്റ് കമ്പനിയുടമയുടെ പ്രവര്‍ത്തന ശൈലി അനുകരിച്ചു ദൈവത്തിനും സഹോദരനുമായി പങ്കുവെയ്ക്കുവാന്‍ തയാറാകുമ്പോള്‍ നമ്മുടെ തിരുനാള്‍ ആചരണം അന്വര്‍ത്ഥമാകുമെന്നും അച്ചന്‍ ഉദ്‌ബോധിപ്പിച്ചു.

ദിവ്യബലിക്കുശേഷം ബഹു. വികാരിയച്ചന്‍ വി. അല്‍ഫോന്‍സാമ്മയുടെ നവനാള്‍ നൊവേനക്ക് നേതൃത്വം നല്‍കികൊണ്ട് നൊവേന സ്‌പോണ്‍സര്‍ചെയ്തവരുടെയും വിശ്വാസികള്‍ ഏവരുടെയും നിയോഗങ്ങള്‍ക്കുവേണ്ടി പ്രത്യേകം പ്രാര്‍ത്ഥിച്ചു. വി. അല്‍ഫോന്‍സാമ്മയുടെ തിരുശേഷിപ്പ് സൂക്ഷിക്കുന്ന ഈ ദേവാലയം കാലിഫോര്‍ണിയയിലെ ഭരണങ്ങാനം ആയി കണ്ടുകൊണ്ടുതിരുനാള്‍ ആഘോഷങ്ങളിലും നൊവേനയിലും പങ്കെടുക്കാന്‍ കടന്നുവരുന്ന വിശ്വാസികളുടെ സംഖ്യ ആണ്ടുതോറും വര്‍ധിച്ചുകൊണ്ടിരിക്കുന്നു.

ഇടവകാംഗവും അള്‍ത്താരശുശ്രുഷകനുമായ തങ്കച്ചന്‍ മറ്റപ്പള്ളിയുടെ വിവാഹ രജതജുബിലീ ദിനംകൂടിയായിരുന്നു ഇതെന്നതു തിരുനാള്‍ ആഘോഷങ്ങള്‍ക്കു ഇരട്ടിമധുരം നല്‍കുന്ന അനുഭവം ആയിരുന്നു. തങ്കച്ചന്‍­ -ആന്‍സി ദമ്പതികള്‍ക്ക് റവ. ഫാ. കുര്യാക്കോസ് വാടാനയും മനോജച്ചനും വിശ്വ ാസികളേവരും പ്രാര്‍ത്ഥനാശംസകള്‍ അര്‍പ്പിക്കുകയും അവ രുടെപിതാക്കന്മാരോടും മക്കളോടും സഹോദരങ്ങളോടും ഒപ്പം അവര്‍നല്‍കിയ സ്‌നേഹവിരുന്നില്‍ പങ്കു ചേര്‍ന്നു അവരോടുള്ള അടുപ്പവും ആത്മാര്‍ത്ഥതയും വെളിപ്പെടുത്തുകയും ചെയ്തു.

ഇനിയുള്ള പത്തുദിവസങ്ങളിലും അല്‍ഫോന്‍സാമ്മയുടെ സന്നിധിയില്‍ എത്താന്‍ അനുഗ്രഹിക്കണ മേയെന്നു പ്രാര്‍ത്ഥിച്ചുകൊണ്ടാണ് ഏവരും ഭവനങ്ങളിലേക്കു മടങ്ങിയത്. ജെനി ജോയി അറിയിച്ചതാണിത്.