വണ്ടര്‍ വുമണ്‍ ഇനി യുഎന്‍ അംബാസഡര്‍

08:38 am 23/10/2016

Newsimg1_77858411
യുണൈറ്റഡ് നേഷന്‍സ്: വനിതാ ശാക്തീകരണം ലക്ഷ്യമിട്ട് ഐക്യരാഷ്ട്രസഭ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഓണററി അംബാസഡറായി അമേരിക്കന്‍ കോമിക് കഥാപാത്രം ’വണ്ടര്‍ വുമണ്‍’ തെരഞ്ഞെടുക്കപ്പെട്ടു. വെള്ളിയാഴ്ച യുഎന്‍ ആസ്ഥാനത്ത് നടന്ന ചടങ്ങിലായിരുന്നു ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. സ്ത്രീകളുടെയും കുട്ടികളുടേയും ശാക്തീകരണവും ലിംഗ സമത്വത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കും ചടങ്ങില്‍ തുടക്കം കുറിച്ചു.

അമേരിക്കന്‍ മന:ശാസ്ത്രജ്ഞന്‍ വില്യം മോള്‍ട്ടന്‍ മാര്‍സ്റ്റാണണും ഭാര്യ എലസബത്ത് ഹോളോവെയുമാണ് കഥാപാത്രത്തിന്റെ സൃഷ്ടാക്കള്‍. 1941 മുതല്‍ വായനക്കാര്‍ ഏറ്റെടുത്ത വണ്ടര്‍ വുമണിന്റെ 75 ാം ജന്മദിനം ആഘോഷിക്കുന്ന വേളയില്‍ ലഭിച്ച ബഹുമതി പ്രസാധകര്‍ ഡിസി കോമിക്‌സിനും ആഹ്ലാദ നിമിഷമാണിത്.
ആയുധങ്ങളും അമാനുഷിക ശക്തികളുമായി തിന്മകളെ എതിരിടുന്ന കഥാപാത്രത്തെ തെമിസിറയിലെ രാജകുമാരിയായ പ്രിന്‍സസ് ഓഫ് ഡയാന ആയിട്ടാണ് വായനക്കാരുടെ മുമ്പില്‍ എത്തിച്ചത്.