വര്‍ക്കല ശിവപ്രസാദ് വധം: പ്രതികള്‍ക്ക് ജീവപര്യന്തം കഠിന തടവ്

01:21pm 31/3/2016

download
തിരുവനന്തപുരം: വര്‍ക്കല ശിവപ്രസാദ് വധക്കേസില്‍ ഏഴ് ഡി.എച്ച്.ആര്‍.എം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം കഠിന തടവ് രണ്ട് ലക്ഷം രൂപ പിഴയും നല്‍കണം. ഡി.എച്ച്.ആര്‍.എം ദക്ഷിണമേഖലാ സെക്രട്ടറി വര്‍ക്കല ദാസ്, സംസ്ഥാന ചെയര്‍മാന്‍ ശെല്‍വരാജ്, പ്രവര്‍ത്തകരായ ജയചന്ദ്രന്‍, സജി, തൊടുവേ സുധി, വര്‍ക്കല സുധി, സുനി എന്നിവരെയാണ്? കോടതി ശിക്ഷിച്ചത്. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ബദറുദ്ദനാണ് ശിക്ഷ വിധിച്ചത്?.

കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന, സംഘം ചേര്‍ന്ന് ആക്രമിക്കല്‍, വധശ്രമം, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചതായി കോടതി പറഞ്ഞു. തെളിവുകളുടെ അഭാവത്തില്‍ നേരത്തെ അഭിഭാഷകന്‍ അടക്കം ആറ് പേരെ വെറുതെ വിട്ടിരുന്നു.

കൊല്ലപ്പെട്ട ശിവപ്രസാദിെന്റ കുടുംബത്തിന് ആറ് ലക്ഷം രൂപയും, കൊലപാതക ശ്രമത്തിനിടെ പരിക്കേറ്റ ചായക്കടക്കാരന്‍ അശോകന് രണ്ട് ലക്ഷം രൂപയും നികണമെന്നും കോടതി വിധിച്ചു. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം അധികം തടവ്? അനുഭവിക്കണം.

2009 സെപ്റ്റംബര്‍ 23ന് പുലര്‍ച്ചെ 5.30 ഓടെയാണ് വര്‍ക്കല അയിരൂര്‍ സ്വദേശി ശിവപ്രസാദ് കൊല്ലപ്പെട്ടത്. പ്രഭാതസവാരിക്കറിങ്ങിയ
ശിവപ്രസാദിനെ പ്രതികള്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കഴുത്തിലേറ്റ ആഴത്തിലുള്ള വെട്ടുകളാണ് മരണ കാരണം. ശിവപ്രസാദിനെ ആക്രമിച്ച ശേഷം അനില്‍കുമാര്‍ എന്നയാളെ വെട്ടാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് പ്രതികള്‍ ചായകടക്കാരനായ അശോകനെ വെട്ടി. അശോകന്‍ വീട്ടിലേക്ക് ഓടിക്കയറിയതോടെയാണ് പ്രതികള്‍ പിന്മാറിയത്‌