വര്‍ധിക്കുന്ന ആര്‍ഭാടഭ്രമം അവസാനിപ്പിക്കണം: ദയാബായി

10:07am 04/7/2016

Newsimg1_40583675
കൊച്ചി: സമൂഹത്തിന്റെ എല്ലാ തലങ്ങളിലും വര്‍ധിക്കുന്ന ആര്‍ഭാടഭ്രമം അവസാനിക്കേണ്ടതുണെ്ടന്നു സാമൂഹ്യപ്രവര്‍ത്തക ദയാബായി പറഞ്ഞു.സമൂഹത്തിന്റെ വിവിധ മേഖലകളില്‍ തിരസ്കരിക്കപ്പെടുന്നവരുടെ പക്ഷം ചേരാന്‍ നാം തയാറാകണമെന്നും സീറോ മലബാര്‍ സഭാദിനാഘോഷത്തോടനുബന്ധിച്ചു കാരുണ്യവര്‍ഷ സന്ദേശം നല്‍കുകവെ അവര്‍ പറഞ്ഞു.

ഭൗതികവാദം പിടിമുറുക്കുന്ന വര്‍ത്തമാനകാലത്തില്‍ മാനുഷികഗുണങ്ങളും നന്മകളും മുറുകെപ്പിടിക്കാനും എല്ലാവരോടും സ്‌നേഹപൂര്‍വം ഇടപെടാനും സാധിക്കണം. മനുഷ്യന്‍ മാത്രമല്ല, മണ്ണും പുഴയും മരങ്ങളും വായുവും ജീവജാലങ്ങളുമെല്ലാം കാരുണ്യം അര്‍ഹിക്കുന്നു. എവിടെയാണോ കാരുണ്യം ആവശ്യമുള്ളത് അവിടെ കാരുണ്യമായി എത്താന്‍ നമുക്കാവണമെന്നും ദയാബായി പറഞ്ഞു. ­