ബെന്‍ ജേക്കബ് വണ്ടിര്‍ബില്‍റ്റ് യൂണിവേഴ്‌സിറ്റിയിലേക്ക്

10:06am 04/7/2016
Newsimg1_93674387
ബെന്‍ ജേക്കബ് തുമ്പയില്‍ അമേരിക്കയിലെ പ്രശസ്തമായ വണ്ടിര്‍ബില്‍റ്റ് യൂണിവേഴ്‌സിറ്റിയില്‍ പ്രവേശനം നേടി. പോസി ഫൗണ്ടേഷന്റെ 2016- 2020 -ലെ മെറിറ്റ് സ്‌കോളര്‍ഷിപ്പ് കരസ്ഥമാക്കിയാണ് ബെന്‍ വണ്ടിര്‍ബില്‍റ്റില്‍ പ്രവേശനം നേടിയത്. അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ നോബല്‍ പ്രൈസ് തുകയുടെ ഒരു ഭാഗം അദ്ദേഹം ഈ ഫൗണ്ടേഷന് സംഭാവന ചെയ്തിട്ടുണ്ട്. കുട്ടികളുടെ ഉപരിപഠനത്തിനും നേതൃത്വപാടവ (ലീഡര്‍ഷിപ്പ്) വികാസത്തിനുമായാണ് ഈ ഫൗണ്ടേഷന്‍ പ്രവര്‍ത്തിക്കുന്നത്.

ന്യൂയോര്‍ക്ക് സിറ്റിയിലെ പ്രശസ്തമായ ബ്രോങ്ക്‌സ് ഹൈസ്കൂള്‍ ഓഫ് സയന്‍സിലെ വിദ്യാര്‍ത്ഥിയാണ് ബെന്‍. എട്ട് നോബല്‍ പ്രൈസ് ജേതാക്കളെ ലോകത്തിന് സംഭാവന ചെയ്ത ബ്രോങ്ക്‌സ് ഹൈസ്കൂളില്‍ എണ്ണൂറിലധികം വിദ്യാര്‍ത്ഥികളാണ് 2016-ല്‍ ഹൈസ്കൂള്‍ ഡിപ്ലോമ കരസ്ഥമാക്കിയത്. പ്രവേശന പരീക്ഷയിലൂടെയാണ് ബ്രോങ്ക്‌സ് ഹൈസ്കൂള്‍ ഓഫ് സയന്‍സില്‍ കുട്ടികള്‍ പ്രവേശനം നേടുന്നത്. 2016 ബാച്ച് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ രാജ്യത്തെ പ്രമുഖ സര്‍വ്വകലാശാലകളില്‍ പ്രവേശനം നേടി മികവ് പുലര്‍ത്തി. രാജ്യത്തെ ഏറ്റവും നല്ല ഡിബേറ്റ് ടീം ബ്രോങ്ക്‌സ് ഹൈസ്കൂളിന്റേതാണ്. ഹ്യൂമാനിറ്റീസ് പഠിക്കാന്‍ ആഗ്രഹിക്കുന്ന ബെന്‍ സ്കൂള്‍ മ്യൂസിക് ക്ലബിന്റെ കോ- ഫൗണ്ടറാണ്. യോങ്കേഴ്‌സിലെ സെന്റ് ജോണ്‍സ് യാക്കോബായ ഇടവകാംഗം ബാബു തുമ്പയിലിന്റേയും ഷൈബിയുടേയും മകനാണ് ബെന്‍. സഹോദരി സാറാ എന്ജിനീയറിംഗ് വിദ്യാര്‍ത്ഥിനിയാ­ണ്.