വര്‍ധിപ്പിച്ച ഭാഗപത്ര രജിസ്‌ട്രേഷന്‍ നിരക്ക് കുറയ്ക്കും: മന്ത്രി തോമസ് ഐസക്ക്

10:44am 29/7/2016

Newsimg1_34731135
തിരുവനന്തപുരം :വര്‍ധിപ്പിച്ച ഭാഗപത്ര രജിസ്‌ട്രേഷന്‍ നിരക്ക് കുറയ്ക്കുമെന്ന് മന്ത്രി തോമസ് ഐസക്ക് പറഞ്ഞു. കുടുംബാംഗങ്ങള്‍ തമ്മിലുള്ള പണമിടപാട് ഇല്ലാത്ത വസ്തു കൈമാറ്റത്തിന്റെ വര്‍ധിപ്പിച്ച റജിസ്‌ട്രേഷന്‍ നിരക്കാണ്് കുറയ്ക്കുന്നത്. എട്ടിനു ചേരുന്ന ധനവകുപ്പിന്റെ സബ്ജക്ട് കമ്മിറ്റി യോഗത്തില്‍ ഇതേക്കുറിച്ചു വിശദമായി ചര്‍ച്ചചെയ്ത് തീരുമാനമെടുക്കുമെന്ന് മന്ത്രി പറഞ്ഞു സബ്ജക്ട് കമ്മിറ്റി യോഗത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും വി.ഡി.സതീശനും ഈ വിഷയം ഉന്നയിച്ചപ്പോഴാണ് നിരക്കു കുറയ്ക്കുമെന്നു മന്ത്രി ഐസക് വാക്കു നല്‍കിയത്.

എന്നാല്‍, എട്ടിന് ഈ വിഷയം ചര്‍ച്ചചെയ്താലും ഉടന്‍ തീരുമാനമെടുക്കാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. നികുതി നിര്‍ദേശങ്ങള്‍ അടങ്ങുന്ന ധനകാര്യ ബില്‍ ഇതുവരെ സബ്ജക്ട് കമ്മിറ്റിക്ക് അയച്ചിട്ടില്ല. അടുത്ത നിയമസഭാ സമ്മേളനത്തില്‍ ബില്‍ അയച്ചു പാസാക്കിയാലേ നിരക്കിളവ് ഔദ്യോഗികമായി പ്രാബല്യത്തിലാകൂ. അതിന് ഒക്ടോബര്‍വരെ കാത്തിരിക്കേണ്ടിവരും. നിരക്കുവര്‍ധനയ്ക്കുശേഷം കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഭൂമികൈമാറ്റ റജിസ്‌ട്രേഷന്‍ കുറഞ്ഞിട്ടുണ്ട്. നിരക്ക് ഉടന്‍ കുറയ്ക്കുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണു ജനങ്ങള്‍