അമേരിക്കയില്‍ നിര്യാതനായ ഡോ. അലക്‌സ് പുന്നൂസിന്റെ സംസ്കാരം വെള്ളിയാഴ്ച

10:41am 29/7/2016
Newsimg1_89951279
കൊച്ചി: യുഎസില്‍ നിര്യാതനായ മലയാളി ശാസ്ത്രജ്ഞനും യുഎസിലെ ബോയ്‌സി സ്‌റ്റേറ്റ് സര്‍വകലാശാലയിലെ ഫിസിക്‌സ് പ്രഫസറുമായ കൂത്താട്ടുകുളം മാറിക മ്യാല്‍ക്കരപ്പുറത്ത് ഡോ. അലക്‌സ് പുന്നൂസിന്റെ (48) . സംസ്കാരം ഇന്ന് ഐഡഹോ സംസ്ഥാനത്തെ ബോയ്‌സി സിറ്റി നോര്‍ത്ത്‌­വ്യൂ സ്ട്രീറ്റ് സെന്റ് മാര്‍ക്‌സ് കാത്തലിക് ചര്‍ച്ചില്‍.

ഭാര്യ: എറണാകുളം പുത്തന്‍കളത്തില്‍ ടീന. മക്കള്‍: കാതറിന്‍, പോള്‍, പീറ്റര്‍. അലിഗഡ് സര്‍വകലാശാലയില്‍നിന്നു പിഎച്ച്­ഡി നേടിയ ശേഷം കോട്ടയം ബിസിഎം കോളജില്‍ അധ്യാപകനായ അലക്‌­സ് 2002ല്‍ ആണു ബോയ്‌സി സ്‌റ്റേറ്റ് സര്‍വകലാശാലയില്‍ അധ്യാപന ജീവിതം ആരംഭിച്ചത്.

2003ല്‍ അമേരിക്കന്‍ റിസര്‍ച്ച് കോര്‍പറേഷന്‍ ഏര്‍പ്പെടുത്തിയ കോട്ട്‌­റെല്‍ കോളജ് സയന്‍സ് അവാര്‍ഡ് (41,133 ഡോളര്‍- 19,33,000 രൂപ) ലഭിച്ചു. നാനോ ടെക്‌നോളജിയിലായിരുന്നു അദ്ദേഹത്തിന്റെ ഗവേഷണം.

കാന്‍സര്‍ സെല്ലുകളെ കൊല്ലുന്ന പുതിയ നാനോ പാര്‍ട്ടിക്കിള്‍സ് എന്ന പ്രോജക്ട് 2010ലെ ഐഡഹോ ഇന്നവേഷന്‍ പുരസ്കാരത്തിന് അവസാനഘട്ടം വരെ പരിഗണിച്ചിരുന്നു. നൂറോളം ഗവേഷണ പ്രബന്ധങ്ങള്‍ തയാറാക്കിയിട്ടുണ്ട്. ബോയ്‌സി സ്‌റ്റേറ്റ് ഫൗണ്ടേഷന്‍ അവാര്‍ഡ്, എപ്‌സ്‌കോര്‍ റിസര്‍ച് എക്‌സലന്‍സ് അവാര്‍ഡ് എന്നിവയും ലഭിച്ചിട്ടുണ്ട്.