വിക്രത്തിന്റെ പിറന്നാളിന് ആഞ്ഞുകൊട്ടി ആഘോഷിച്ച് മമ്മൂട്ടിയും

09:25pm 18/4/2016
vikaram_mammu_1140x490
വിക്രത്തിന്റെ പിറന്നാളിന് ആഞ്ഞുകൊട്ടി ആഘോഷിച്ച് മമ്മൂട്ടിയും. തമിഴ് സെലിബ്രിറ്റി ക്രിക്കറ്റായ നടികര്‍ സംഘം ക്രിക്കറ്റ് വേദിയില്‍ ആണ് അപൂര്‍വ്വ സംഗമം ഉണ്ടായത്. പ്രശസ്ത ഡ്രംസ് വാദകന്‍ ശിവമണിക്കൊപ്പം ഡ്രംസ് കൊട്ടുന്ന മമ്മൂട്ടിയും വിക്രമും ചേര്‍ന്നുള്ള വീഡിയോ ഓണ്‍ലൈനില്‍ തരംഗമായി കഴിഞ്ഞു.
തമിഴ് നടന്മാരായ വിശാല്‍ അടക്കമുള്ള താരങ്ങളും വീഡിയോയിലുണ്ട്. തുടര്‍ന്ന് വിക്രത്തിന്റെ പിറന്നാള്‍ ആഷോഷവും നടന്നു. വിക്രത്തിന് കേക്ക് നല്‍കി മമ്മൂട്ടിയും ആഘോഷത്തില്‍ ചേര്‍ന്നു. ഇവരെകൂടാതെ വെങ്കിടേഷ്, സുദീപ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
നടികര്‍ സംഘത്തിന്റെ ഓഫീസ് കോംപ്ലക്‌സ് പണിയുന്നതിനുള്ള തുക സമാഹരിക്കുന്നതിന് വേണ്ടിയായിരുന്നു മത്സരം സംഘടിപ്പിച്ചത്. നടികര്‍ സംഘത്തിന്റെ സ്റ്റാര്‍ ക്രിക്കറ്റ് കപ്പ് സൂര്യ നായകനായ ചെന്നൈ സിങ്കംസിനാണ് ലഭിച്ചത്.