വിചാരവേദിയില്‍ ‘പ്രവാസികളുടെ ഒന്നാം പുസ്തകത്തിന്റെ’ ചര്‍ച്ച

12.38 AM 01-09-2016
unnamed (10)
ജോയിച്ചന്‍ പുതുക്കുളം
ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ അകവുംപുറവും വരച്ചുകാട്ടുന്ന സാംസി കൊടുമണ്ണിന്റെ ‘പ്രവാസികളുടെ ഒന്നാംപുസ്തകം’ എന്ന നോവല്‍ സെപ്‌റ്റെംബര്‍ മൂന്നാംതിയ്യതി രാവിലെ എട്ടരമണിയോടെ ആരംഭിക്കുന്ന സാഹിത്യ സമ്മേളനത്തില്‍ വിചാരവേദി ചര്‍ച്ചചെയ്യുന്നു. പ്രൊഫസ്സര്‍ കോശി തലക്കല്‍ മുഖ്യപ്രഭ ാഷണംനടത്തും. അമേരിക്കന്‍ മലയാളസാഹിത്യത്തിലെ പ്രമുഖരായ എഴുത്തുകാര്‍ പങ്കെടുക്കുന്നു.

സ്ഥലം: കേരള കള്‍ച്ചറല്‍ സെന്റര്‍, ബ്രാഡോക്ക് അവെന്യു, ക്വീന്‍സ് ,സെപ്റ്റംബര്‍ 3, 2016.,രാവിലെ 8.30.

ഈ പുസ്തകം അമേരിക്കന്‍ മലയാളികളുടെ കഥപറയുന്നു. ഒപ്പം ഇത് എല്ലാ പ്രവാസികളുടെയും കഥയാണ്. ഈ പുസ്തകത്തെപ്പറ്റി ഇതുവരെ നിരൂപകര്‍ എഴുതിയത് :

ഡോക്ടര്‍ കെ.ആര്‍.ടോണി: ‘ഇതാ ഒരു ഹിസ്റ്റോറിയോഗ്രാഫിക്ക് മെറ്റാഫിക്ഷന്‍. ഈ നോവല്‍ ഒരര്‍ത്ഥത്തില്‍ ദാര്‍ശനിക രചനയാണ്. ജീവിതാനുഭവങ്ങളില്‍ നിന്ന് ദാര്‍ശനികത സ്വാഭാവികമായി ഉരുത്തിരിയുകയാണ്.’

നിര്‍മ്മല: ഇതൊരു ചരിത്രനോവല്‍ പോലെ പ്രധാനമാണ്. ഇതിനെ അമേരിക്കയില്‍ മലയാളി കുടിയേറ്റത്തിന്റെ ഇതിഹാസമായി കരുതാം.

വാസുദേവ് പുളിക്കല്‍: പ്രാരാബ്ധങ്ങളുടെയും കടപ്പാടുകളുടെയും ഉത്തരവാദിത്വ ങ്ങളുടെയും നടുവില്‍ കിടന്ന് നട്ടംതിരിയുന്ന ഒന്നാം തലമുറയുടെയും, മദ്യപാനവും മയക്ക്മരുന്നുമായി ആത്മഹത്യചെയ്യുന്ന രണ്ടാമത്തെ തലമുറയുടെയും ചിന്താഗതിയും ജീവിതക്രമവും ചിത്രീകരിക്കുമ്പോള്‍ അവരുടെ മൂല്യബോധത്തില്‍ വരുന്ന വൈരുദ്ധ്യങ്ങള്‍ നോവലിസ്റ്റ് സമര്‍ത്ഥമായി എടുത്തുകാണിക്കുന്നു.

ഡോ. നന്ദകുമാര്‍ ചാണയില്‍: സാധാരണക്കാരില്‍ സാധാരണക്കാരായ ആദ്യകാലഅമേരിക്കന്‍ മലയാളി കുടിയേറ്റക്കാരുടെ അസാധാരണകഥകള്‍ പറയുന്ന ഒരുനോവലാണ് സാംസി കൊടുമണ്ണിന്റെ ‘പ്രവാസിയുടെ ഒന്നാംപുസ്തകം’. ഇവിടെകുടിയേറിയവരുടെ അങ്കലാപ്പുകളും, നൊമ്പരങ്ങളും, പങ്കപ്പാടുകളും, ഇക്കരെയാണെന്‍ താമസംഅക്കരെയാണെന്‍ മാനസം എന്ന സങ്കല്‍പ്പത്തില്‍നിന്നും കടുകിട വ്യതിചലിക്കാന്‍ കൂട്ടാക്കാത്ത അല്ലെങ്കില്‍ മോചനം കിട്ടാത്തവരുടെ മാനസിക പിരിമുറുക്കങ്ങളാണ് ഈനോവലിലെ ഇതിവൃത്തം.

സുധീര്‍ പണിക്കവീട്ടില്‍: ഇത് ഒരു എപ്പിസോഡിക്ക് നോവല്‍. കുടിയേറ്റക്കാരുടെ കഥപറയുന്ന ഈനോവല്‍ ഒരുകാര്യം സമര്‍ത്ഥിക്കുന്നു.മലയാളികള്‍ കുറ്റപ്പെടുത്ത ുന്ന അമേരിക്കന്‍ സംസ്‌കാരമല്ല അവര്‍ക്ക് നേരിടേണ്ടിവരുന്ന വെല്ലുവിളി.മറിച്ച് അവര്‍ വിശ്വസിക്കുകയും കൂടെ കൊണ്ടുപോരുകയും ചെയ്ത സംസ്‌കാരത്തിന്റെ ശരിതെറ്റുകള്‍ പുതിയലോകത്ത് പുനഃ:പരിശോധനചെയ്യാനുള്ള വൈമനസ്യമാണ്.

അക്ഷരസ്‌നേഹികളായ എല്ലാവരെയും സ്‌നേഹപൂര്‍വ്വം പ്രസ്തുത ചര്‍ച്ചയിലേക്ക് സ്വാഗതംചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്വിളിക്കുക സാംസി കൊടുമണ്‍ 5162704302. വിചാരവേദി സെക്രട്ടറി അറിയിച്ചതാണിത്.