വിദേശയാത്ര ഒഴിവാക്കണമെന്ന് യൂണിവേഴ്‌സിറ്റി അധികൃതര്‍

11:00 am 1/2/2017

– പി.പി. ചെറിയാന്‍
Newsimg1_11467876
ഷിക്കാഗൊ: പ്രസിഡന്റ് ട്രമ്പിന്റെ പ്രത്യേക എക്സിക്യൂട്ടീവ് ഉത്തരവിന്റെ പശ്ചാത്തലത്തില്‍ യൂണിവേഴ്സിറ്റികളില്‍ പഠിക്കുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ തല്‍ക്കാലം യാത്രമാറ്റിവെക്കണമെന്ന് യൂണിവേഴ്സിറ്റി അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

ഇല്ലിനോയ് യൂണിവേഴ്സിറ്റി, നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്സിറ്റി, പര്ഡ്യൂ യൂണിവേഴ്സിറ്റി ഓഫ് നോട്ടര്‍ ഡാം എന്നീ യൂണിവേഴ്സിറ്റികള്‍ സംയുക്തമായാണ് അഭ്യര്‍ത്ഥന പുറപ്പെടുവിച്ചിരിക്കുന്നത്.

വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന 7 രാഷ്ട്രങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും, സ്റ്റാഫംഗങ്ങളും എക്സിക്യൂട്ടീവ് ഉത്തരവിന്റെ കാലാവധി പൂര്‍ത്തിയാകുന്നതിനു മുമ്പ് വിദേശയാത്ര നടത്തിയാല്‍ തിരികെ അമേരിക്കയിലേക്ക് പ്രവേശിക്കുന്നതിനുള്ള സാങ്കേതിക തടസ്സങ്ങള്‍ ഒഴിവാക്കുന്നതിനാല്‍ ഇങ്ങനെ ഒരഭ്യര്‍ത്ഥന പുറപ്പെടുവിച്ചിരിക്കുന്നതെന്ന് യൂണിവേഴ്സിറ്റി അധികൃതര്‍ വ്യക്തമാക്കി.

പുതിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ അക്കാദമിക്ക് ട്രിപ്പുകളും, വ്യക്തിഗത യാത്രകളും ഫാക്കല്‍റ്റി മെമ്പര്‍മാരും, വിദ്യാര്‍ത്ഥികളും വേണ്ടെന്ന് വെക്കുവാന്‍ തീരുമാനിച്ചു.
Mor