വിദേശികള്‍ക്ക് നികുതി ഏര്‍പ്പെടുത്തുന്നത് അനുയോജ്യമല്ലെന്ന്

08.35 PM 03/05/2017

കുവൈറ്റ് സിറ്റി: വിദേശികള്‍ രാജ്യത്തിന് പുറത്തേക്ക് അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തുകയെന്നത് അനുയോജ്യമായ നടപടിയല്ലെന്ന് കുവൈത്ത് സെന്‍ട്രല്‍ ബാങ്ക്.നികുതി ഏര്‍പ്പെടുത്തതിനെക്കുറിച്ച് ധനകാര്യ വകുപ്പ് മന്ത്രിയുടെ കത്തിന് മറുപടി നല്‍കവേയാണ് സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ ഇത് വ്യക്തമാക്കിയിരിക്കുന്നത്. ഖലീല്‍ അല്‍ സാലെഹ് എംപി ഉന്നയിച്ച ചേദ്യത്തിന് ധനകാര്യ വുകുപ്പ് മന്ത്രി അനസ് അല്‍ സാലെഹ് കുവൈറ്റ് സെന്‍ട്രല്‍ ബാങ്കിനോട് നിര്‍ദ്ദേശം ആവശ്യപ്പെട്ടിരുന്നു.
ഇതിന് മറുപടിയായി നല്‍കിയ കത്തിലാണ് സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ ഡോ.മൊഹമ്മദ് അല്‍ ഹാഷെല്‍ വിദേശികളുടെ നിക്ഷേപത്തിന് നികുതിയോ ഫീസോ ഈടാക്കണമെന്ന ആശയത്തിന് സെന്‍ട്രല്‍ ബാങ്ക് പിന്തുണയ്‌ക്കില്ലെന്ന് വ്യക്തമാക്കിയതായി പ്രദേശിക അറബ് പത്രത്തിലുള്ളത്. നികുതിയോ ഫീസോ ഈടാക്കുന്നതിന് സംവിധാനം ഏര്‍പ്പെടുത്തുകയോ ഇതു സംബന്ധിച്ച് പഠനങ്ങള്‍ നടത്തുകയോ ചെയ്യുന്നത് സെന്‍ട്രല്‍ ബാങ്കിന്റെ കടമയല്ല. എങ്കില്ലും, ഭാവിയിലുണ്ടാകുമെന്ന് കണക്കുകൂട്ടുന്ന നിര്‍ദേശത്തിന് സമ്പദ്ഘടനയില്‍ വലിയ ദൂഷ്യഫലങ്ങളുണ്ടാക്കും.സാമൂഹ്യ മാധ്യമങ്ങളില്‍ പെരുപ്പിച്ചു കാണിക്കുന്ന കണക്കുകളുടെ അടിസ്ഥാനത്തിലാണ് നികുതി എര്‍പ്പെടുത്തണമെന്ന നിര്‍ദേശമുണ്ടായിരിക്കുന്നത്.
നികുതി ഏര്‍പ്പെടുത്താനുള്ള തീരുമാനം നടപ്പാക്കിയാല്‍ മറ്റു പല ഭവിഷ്യത്തുകളും നേരിടേണ്ടതായി വരും.താഴ്ന്ന വരുമാനക്കാരായ വിദേശികളെ വളരെയേറെ ദോഷമായി ബാധിക്കും. ഇത് അന്താരാഷ്‌ട്ര സമൂഹത്തില്‍ കുവൈറ്റിന്റെ സല്‍പ്പേരിനു കളങ്കമായിരിക്കും. 2015 ല്‍ വിദേശികള്‍ സ്വദേശത്തേക്ക് അയച്ച പണം 4.492 ലക്ഷംകോടി ദിനാറായിരുന്നു. 2016 ല്‍ ചെറിയൊരു വര്‍ധനയുണ്ടായി 4.566 ലക്ഷംകോടിയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
പണം കൈമാറ്റം ചെയ്യുന്ന കമ്പനികളും മറ്റും ഇതിലുമധികമെന്ന നിലയില്‍ തുക പെരുപ്പിച്ചു കാണിച്ചിട്ടുണ്ട്. കുവൈറ്റിലേക്ക് സാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് വിദേശികളായ പ്രതിനിധികള്‍ വഴി കുവൈറ്റ് വ്യാപാരികള്‍ പണം അയച്ചതും ഈ കണക്കില്‍ ഉള്‍പ്പെടുത്തി നല്‍കിയിരിക്കുന്നതാണ് ഇതിന് കാരണമെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാണിക്കുന്നു.