വിരാട് കോഹ്‌ലി പ്രീമിയര്‍ ഫുട്‌സാല്‍ ഫുട്‌ബോള്‍ ലീഗ് ബ്രാന്‍ഡ് അംബാസഡര്‍

06-18 PM 11-04-2016

ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി പ്രീമിയര്‍ ഫുട്‌സാല്‍ ഫുട്‌ബോള്‍ ലീഗ് ബ്രാന്‍ഡ് അംബാസഡര്‍. ജൂലൈ 16 മുതലാണ് ഫുട്‌സാല്‍ ലീഗ് ആരംഭിക്കുന്നത്. മുന്‍ ലോക ഫുട്ബാളര്‍ ലൂയി ഫിഗോയാണ് ലീഗ് പ്രസിഡന്റ്. കൊച്ചി അടക്കം ഇന്ത്യയിലെ എട്ടു നഗരങ്ങള്‍ കേന്ദ്രമായ ഫ്രാഞ്ചൈസികളെ പങ്കെടുപ്പിച്ചാണ് ചാമ്പ്യന്‍ഷിപ്പ് നടത്തുന്നത്. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, ഗോവ എന്നിവിടങ്ങളിലാണ് മറ്റു ടീമുകള്‍. ജൂലൈ 15 മുതല്‍ 24 വരെ നടക്കുന്ന ടൂര്‍ണമെന്റില്‍ ലോകത്തെ മികച്ച 56 താരങ്ങള്‍ വിവിധ ടീമുകള്‍ക്കായി കളിക്കും. ലോകത്തിലെ പ്രശസ്തരായ എട്ടു ഫുട്‌സാല്‍ താരങ്ങള്‍ ടീമുകളുടെ മാര്‍ക്വി താരങ്ങളായെത്തും. 21 രാജ്യങ്ങളില്‍ നിന്നുള്ള 56 താരങ്ങള്‍ ടീമുകളില്‍ അണിനിരക്കും. 40 ഇന്ത്യന്‍ താരങ്ങളെയും ട്രയല്‍സിലൂടെ കണെ്്ടത്തും. ഓരോ ടീമിനും അഞ്ചു ഇന്ത്യക്കാരും ഏഴു വിദേശികളുമായി 12 താരങ്ങളെ സ്വന്തമാക്കം. ഒരു ടീമില്‍ അഞ്ചു കളിക്കാര്‍. ഒരേസമയം മാര്‍ക്വീ അടക്കം നാലു വിദേശികള്‍ക്കും ഒരു ഇന്ത്യന്‍ താരത്തിനും കളിക്കാം.
ബ്രസീലുള്‍പ്പെടെയുള്ള ഫുട്‌ബോള്‍ രാജ്യങ്ങളില്‍ ഏറെ പ്രചാരമുള്ള ഫുട്‌സാല്‍ ടൂര്‍ണമെന്റ് ഇതാദ്യമായാണ് ഇന്ത്യയില്‍ വരുന്നത്. ഇന്‍ഡോറില്‍ നടക്കുന്ന കളിയുടെ ദൈര്‍ഘ്യം 40 മിനിറ്റായിരിക്കും.