വിവാദ ആത്മീയ നേതാവ് ചന്ദ്രസ്വാമി അന്തരിച്ചു

7;24 am 24/5/2017

ന്യുഡല്‍ഹി: ഇന്ത്യന്‍ രാഷ്ട്രീയ ഭരണ രംഗശത്ത സ്വാധനീവും സാമ്പത്തിക ക്രമക്കേടും കൊണ്ട് കുപ്രസിദ്ധനായ വിവാദ സ്വാമി ചന്ദ്രസ്വാമി അന്തരിച്ചു. 66 വയസ്സായിരുന്നു. വൃക്കസംബന്ധമായ അസുഖത്തിന്‍ൊപപവും അദ്ദേഹത്തെ പക്ഷാഘാതവും വേട്ടയാടിയിരുന്നു. അവയവങ്ങളുടെ എല്ലാം പ്രവര്‍ത്തനങ്ങളും താറുമാറായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം.
ഇന്ദിരഗാന്ധിയുടെ കാലത്തും തുടര്‍ന്ന് പി.വി നരസിംഹറാവുവിന്റെ കാലത്തും ഭരണത്തില്‍ നിര്‍ണായക സ്വാധീനം സ്വാമിക്കുണ്ടായിരുന്നു. ജോത്സ്യന്‍ എന്ന നിലയില്‍ രാഷ്ട്രീയ അന്തപ്പുരങ്ങളില്‍ കയറിപ്പറ്റിയ സ്വാമി പിന്നീട് ഭരണത്തില്‍ വരെ നിര്‍ണായക സ്വാധീനമുള്ള വ്യക്തിത്വമായി.
ബ്രൂണെ സുല്‍ത്താന്‍, ബ്രീട്ടീഷ് പ്രധാനമന്ത്രിയായിരുന്ന മാര്‍ഗരറ്റ് താച്ചര്‍, തുടങ്ങിയ വിദേശ ഭരണാധികാരികളും സ്വാമിയുടെ കയ്യിലായി. ദാവൂദ് ഇബ്രാഹിമുമായും അടുത്ത ബന്ധം സൂക്ഷിച്ചു.
മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വധത്തിനു പിന്നില്‍ വരെ സ്വാമിയുടെ കരങ്ങളുണ്ടെന്ന് അന്വേഷണ ഏജന്‍സി കണ്ടെത്തിയിരുന്നു. സാമ്പത്തിക ക്രമക്കേടും മറ്റു കേസുകളുമായി സ്വാമി ജയിലിലായി. 2011ല്‍ കോടതി ഒന്‍പത് കോടി രൂപ സ്വാമിക്ക് പിഴ വിധിച്ചിരുന്നു.