വിശാഖപട്ടണത്തുനിന്നും എക്സൈസ് ഉദ്യോഗസ്ഥർ മൂന്നു കോടി രൂപ വിലവരുന്ന 95 കിലോ ഹാഷിഷ് ഓയിൽ പിടികൂടി

09:05 am 28/2/2017
images

വിശാഖപട്ടണം: വിശാഖപട്ടണത്തുനിന്നും എക്സൈസ് ഉദ്യോഗസ്ഥർ മൂന്നു കോടി രൂപ വിലവരുന്ന 95 കിലോ ഹാഷിഷ് ഓയിൽ പിടികൂടി. സംഭവുമായി ബന്ധപ്പെട്ടു മൂന്നു പേരെ അറസ്റ്റു ചെയ്തു. രഹസ്യ വിവരത്തെ തുടർന്നു എക്സൈസ് നടത്തിയ പരിശോധനയിലാണ് വി. ചിന്നറാവു, എം. പെഡരാജു, കെ. അരുണ്‍ കുമാർ എന്നിവരെ പിടികൂടിയത്.

ഹാഷിഷ് ഓയിൽ തയാറാക്കികൊണ്ടിരിക്കുന്പോളായിരുന്നു ഇവരെ എക്സൈസ് പിടികൂടിയത്. ഇവരിൽനിന്നു 290 കിലോ കഞ്ചാവും ഹാഷിഷ് ഓയിൽ നിർമിക്കാനുപയോഗിക്കുന്ന ഉപകരണങ്ങളും പിടികൂടി. സംഭവുമായി നിരവധി പേർക്കു ബന്ധമുണ്ടെന്നും അന്വേഷണം പുരോഗമിച്ചു വരുകയാണെന്നും എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.