വി.കെ.എബ്രഹാം നൂറാം വയസ്സില്‍ നിര്യാതനായി

08:55am 25/4/2016
– എബി മക്കപ്പുഴ
Newsimg1_80964590
മല്ലപ്പള്ളി: കീഴ്വായ്പൂര്‍ വായ്പുമേപ്രത്ത് വി.കെ.എബ്രഹാം (100 വയസ്സ്) ഏപ്രില്‍ 24 ഞായറാഴ്ച നാട്ടിലുള്ള വസതിയില്‍ വെച്ച് നിര്യാതനായി.

ശവസംസ്കാരം പരിക്കത്താനം സെന്റ്­ തോമസ്­ മാര്‌ത്തോമ പള്ളിയില്‍ വെച്ച് പിന്നീട്. ഭാര്യ പരേതയായ ചിന്നമ്മ എബ്രഹാം ചെങ്ങമനാട് കൂരുംവിളയില്‍ കുടുംബാംഗമാണ്.

മക്കള്‍:കെ.എബ്രഹാം(യു.എസ്.എ): തങ്കമ്മ (പാലക്കാട്): മാത്തുകുട്ടി(കോട്ട,രാജസ്ഥാന്‍): ആനി(യു.എസ്­.എ): പരേതനായ രാജു: തോമസ്­ എബ്രഹാം(ഡാലസ് സെന്റ്­ പോള്‌സ് മാര്‌ത്തോമ ഇടവക, യു.എസ്­.എ)
മരുമക്കള്‍:മറിയാമ്മ(യു.എസ്­.എ): ഡി. ചാണ്ടി(പാലക്കാട്): ലിസ്സി (കോട്ട,രാജസ്ഥാന്‍): എം.എം.വറുഗീസ് (യു.എസ്­.എ): ലിസ്സി (പുത്തൂര്‍): സുസന്‍ തോമസ്­ (യു.എസ്­.എ)

ഡാലസ് സെന്റ്­ പോള്‌സ് മാര്‌ത്തോമ ഇടവക തിങ്കളാഴ്ച വൈകിട്ട് 7 മണിക്ക് പരേതന്റെ മകന്‍ തോമസ്­ അബ്രഹാമിന്റെ സണ്ണിവാലെയിലുള്ള ഭവനത്തില്‍ വെച്ച് പ്രത്യേക പ്രാത്ഥന ക്രമീകരിച്ചിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് :തോമസ്­ കുട്ടി (ഡാലസ്):972 489 7793, 0469 2680501 & 09744663868