05:43 pm 5/6/2017
ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ട് ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിൽ തടവിൽ കഴിയുകയായിരുന്ന എഐഎഡിഎംകെ നേതാവ് വി.കെ.ശശികലക്ക് പരോൾ അനുവദിച്ചതായി റിപ്പോർട്ട്. സഹോദരൻ ദിനകരന്‍റെ മകൻ ജയ് ആനന്ദിന്‍റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനാണ് പരോളെന്നാണ് വിവരം.
30 ദിവസത്തേക്കാണ് പരോൾ അനുവദിച്ചിരിക്കുന്നത്. ചില തമിഴ്മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. അതിനിടെ എഐഎഡിഎംകെ (അമ്മ) വിഭാഗം ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ടി.ടി.വി.ദിനകരൻ ശശികലയെ സന്ദർശിക്കുന്നതിനായി ബംഗളൂരു ജയിലിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്നും വിവരങ്ങളുണ്ട്.