വീട് കുത്തിത്തുറന്ന് മോഷണം; യുവസംഘം പിടിയില്‍

02.51 Am 29/10/2016
arrest_760x400
കൊല്ലം: വീട് കുത്തിത്തുറന്ന് മോഷണം നടത്തുന്ന യുവസംഘം കൊല്ലത്ത് പിടിയില്‍. മോഷണം നടത്തുന്ന പണം ഉപയോഗിച്ച് ആഡംബരക്കാര്‍ വാടകയ്ക്കെടുത്ത് കറങ്ങുമ്പോഴാണ് ഇവര്‍ പൊലീസിന്‍റെ വലയിലാകുന്നത്. അഭിലാഷ്, വിഷ്ണു, അനന്തു, അഖില്‍ ഹമീദ് എന്നിവരാണ് പിടിയിലാത്. എല്ലാവര്‍ക്കും 19 വയസ്സാണ് പ്രായം.
ബൈക്കില്‍ കറങ്ങി നടന്ന് മാലമോഷ്‍ടിക്കുന്ന സംഘം വലയിലായതിന് തൊട്ട് പിന്നാലെയാണ് മറ്റൊരു മോഷണ സംഘത്തെ പൊലീസ് കുടുക്കുന്നത്. കൊല്ലം പരവൂരിലും പരിസരപ്രദേശങ്ങളിലുമാണ് ഇവര്‍ മോഷണം നടത്തിയിരുന്നത്. മോഷണം നടന്ന വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.
പരവൂര്‍ മേഖലയിലെ സ്ഥിരം മോഷ്ടാക്കളെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഇവരിലേക്ക് എത്തിയത്. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതികളെ കുടുക്കിയത്.
മോഷണം നടത്തി കിട്ടുന്ന പണം പങ്കിട്ടെടുത്ത ശേഷം സംഘമായി തിരിഞ്ഞ് ആഡംബരക്കാര്‍ വാടകയ്ക്ക് എടുത്ത് നഗരം ചുറ്റലാണ് സംഘത്തിന്‍റെ ഇഷ്ടവിനോദം. കരുനാഗപ്പള്ളിയില്‍ നിന്നും കാര്‍ വാടകയ്ക്ക് എടുത്ത ശേഷം ചുറ്റിക്കറങ്ങുമ്പോഴാണ് ചാത്തന്നൂരില്‍ ഇവര്‍ പൊലീസിന്‍റെ വലയിലാകുന്നത്. കുണ്ടറയില്‍ ഒരു വീട്ടമ്മയുടെ മാലപൊട്ടിച്ച കേസടക്കും നിരവധി കേസുകള്‍ ഇവര്‍ക്കെതിരെയുണ്ട്. സ്വര്‍ണ്ണാഭരണങ്ങളും വീട് കുത്തിത്തുറക്കാൻ ഉപയോഗിച്ചിരുന്ന ആയുധങ്ങളും പൊലീസ് കണ്ടെടുത്തു