വീരം’ വെള്ളിയാഴ്ച തിയേറ്ററുകളിലെത്തും

08:55 am 22/2/2017

images (3)
ജയരാജ് സംവിധാനം ചെയ്ത ‘വീരം’ വെള്ളിയാഴ്ച തിയേറ്ററുകളിലെത്തും. കുനാൽ കപൂറാണ് ചിത്രത്തിലെ നായകൻ. ഷേക്സ്പിയറിന്റെ പ്രശസ്ത നോവല്‍ മാക്ബത്തിന്റെ അനുരൂപമാണ് വീരം. എം.ആർ വാര്യറാണ് സംഭാഷണ രചന. കാമറ എസ് കുമാർ. ചന്ദ്രകലാ ആര്‍ട്ട്സിന്റെ ബാനറില്‍ ചന്ദ്രമോഹന്‍ പിള്ളയും പ്രദീപ് രാജനും ചേര്‍ന്നാണ് ബിഗ്ബജറ്റ് ചിത്രം നിര്‍മ്മിച്ചത്. ഔറംഗാബാദിലെ എല്ലോറാ ഗുഹകളിലാണ് ചിത്രത്തിന്റെ ഭാഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്.

ബോളിവുഡ് സൂപ്പർതാരം ഹൃതിക് റോഷനാണ് ട്രെയിലർ‌ ഔദ്യോഗികമായി പുറത്തിറക്കിയത്. ട്രെയിലറിനെ പ്രശംസിച്ച് ആമിർ ഖാൻ രംഗത്തെത്തിയിരുന്നു.