വൃക്ക ചികിത്സക്കായി ജയലളിത സിങ്കപ്പൂരിലേക്ക്​

12:05AM 24/09/2016
download (4)
ചെന്നൈ: അണ്ണാ ഡി.എം.കെ നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ ജെ. ജയലളിത ചികിത്സക്കായി സിങ്കപ്പൂരിലേക്ക്​ തിരിക്കുന്നു. പ്രമേഹത്തിനും വൃക്ക രോഗത്തിനും വിദഗ്​ധ ചികിത്സക്ക്​ വേണ്ടിയാണ്​ സിംഗപ്പൂരിലെത്തുന്നത്​. ശനിയാഴ്​ച രാത്രി യാത്രതിരിക്കുമെന്നാണ്​ റിപ്പോർട്ട്​.

കടുത്ത പനിയും നിർജലീകരണവും മൂലം വ്യാഴാഴ്​ച രാത്രി ജയലളിതയെ ചെന്നൈ അപ്പോളൊ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വേഗത്തിൽ ആരോഗ്യം വീണ്ടെടുക്ക​​െട്ടയെന്ന്​ ആശംസിച്ചുകൊണ്ട്​ ​ പ്രധാനമന്ത്രി നരേന്ദ്രമോദി ജയലളിതക്ക്​ പൂച്ചെണ്ട്​ അയച്ചിരുന്നു.

68കാരിയായ ജയലളിതയുടെ ആരോഗ്യനില തൃപ്തികരമാണെന്നും സാധാരണ ഭക്ഷണക്രമം​ തുടരാൻ നിർദേശിച്ചതായും ആശുപത്രി അധികൃതർ അറിയിച്ചു. ജയലളിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരം ആദ്യമായാണ് അധികൃതർ സ്ഥിരീകരിക്കുന്നത്. മുഖ്യമന്ത്രി ആരോഗ്യം വീണ്ടെടുക്കുന്നതിന്​ പ്രത്യേക പൂജകളും പ്രാർഥനയുമായി കഴിയുകയാണ്​ അനുയായികളും പാർട്ടി പ്രവർത്തകരും.