വെസ്റ്റ് ഇന്‍ഡീസിനെതിരേയുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് മഴ മൂലം തടസപ്പെട്ടു

10.34 PM 02-08-2016

വെസ്റ്റ് ഇന്‍ഡീസിനെതിരേയുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് നാലാം ദിവസം കളി മഴ മൂലം തടസപ്പെട്ടു. വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ഇന്നിംഗ്‌സില്‍ ഒരു വിക്കറ്റിന് ആറു റണ്‍സെന്ന നിലയില്‍ എത്തിയപ്പോഴാണ് മഴ കളി തടസപ്പെടുത്തിയത്. ബ്രാത് വെയ്റ്റും (4) ഡാരന്‍ ബ്രാവോയുമാണ് (1) ക്രീസില്‍. രജേന്ദ്ര ചന്ദ്രികയുടെ വിക്കറ്റാണ് ആതിഥേയര്‍ക്ക് നഷ്ടമായത്. രണ്ടാം ടെസ്റ്റിലും ഇന്നിംഗ്‌സ് തോല്‍വിയുടെ ഭീഷണി നില്‍ക്കുന്ന വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറിന് 298 റണ്‍സ് ഇപ്പോഴും പിന്നിലാണ്.