വേനൽചൂടിൽ പാക്കിസ്ഥാൻ

09:19 am 7/6/2017

ഇസ്‌ലാമാബാദ്: വേനൽചൂടിൽ പാക്കിസ്ഥാൻ ഉരുകുന്നു. നൂർപുർ, ബക്കർ തുടങ്ങിയ സ്ഥലങ്ങളിൽ 52ഡിഗ്രി സെൽഷ്യസിനു മുകളിലാണ് ചൂട് അനുഭവപ്പെട്ടത്. ഖൈബർപക്തുൻഖ്വയിലും സമീപപ്രദേശങ്ങളിലുമെല്ലാം കനത്ത ചൂടാണ്. ഇവിടുത്തെ ദേര, സിബി എന്നീ മേഖലകളിൽ 51 ഡിഗ്രിയും സമീപപ്രദേശങ്ങളിൽ 50ഡിഗ്രിയുമാണ് ചൂട് അനുഭവപ്പെടുന്നത്.

ലഹോറിലും സ്ഥിതി വത്യസ്ഥമല്ലെന്നാണ് വിവരങ്ങൾ 46 മുതൽ 48വരെ ഡിഗ്രിയാണ് ഇവിടുത്തെ ചൂട്. മുൻവർഷങ്ങളിലേതിനേക്കാൾ ചൂടുകൂടുതലാണെന്നാണ് വിവരങ്ങൾ.