വേള്‍ഡ് അയ്യപ്പ സേവാ ട്രസ്റ്റ് കലാസന്ധ്യ സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി ഉത്ഘാടനം ചെയ്യും

10:13 am 11/11/2016

– ഗണേഷ് നായര്‍
Newsimg1_3448149
ന്യൂ യോര്‍ക്ക് :വേള്‍ഡ് അയ്യപ്പ സേവാ ട്രസ്റ്റ് കലാ സന്ധ്യ ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി നവംബര്‍ 13-നു ഞായര്‍ ആഴ്ച നാലുമണിക്ക് ഉത്ഘാടനം ചെയ്യും . മാനവികത, ആത്മീയത . ഭാരതീയ ആദ്ധ്യാത്മിക ചിന്തയുടെ അടിസ്ഥാനമായ മാതാ പിതാ ഗുരു ദൈവം എന്ന ആശയത്തിന്റെ ആഴങ്ങളിലേക്ക് തുടങ്ങിയ വിഷയങ്ങളില്‍ സ്വാമി സംസാരിക്കും .നവംബര്‍ 13-നു ഞായറാഴ്ച നടക്കുന്ന ഈ കലാവിരുന്ന് എല്ലാ മത വിഭാഗത്തില്‍ പെടുന്നവര്‍ക്കും ആസ്വദിക്കാവുന്ന തരത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത് .

സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി നടത്തുന്ന മൂന്നാമത് അമേരിക്കന്‍ സന്ദര്‍ശനം ആണിത്. പ്രവാസി വിഷയങ്ങളില്‍ സജീവമായി പ്രതികരിക്കുന്ന സ്വാമിയുടെ അമേരിക്കന്‍ സന്ദര്‍ശനം അമേരിക്കന്‍ മലയാളികള്‍ക്ക് ഒരു നവ്യാനുഭവമായിരിക്കുമെന്ന് വേള്‍ഡ് അയ്യപ്പ സേവാ പ്രെസിഡന്റ്‌റ് പാര്‍ത്ഥസാരഥി പിള്ള അഭിപ്രയപ്പെട്ടു .ആത്മീയതക്ക് വളരെ പ്രസക്തി ഉള്ള ഈ കാല ഘട്ടത്തില്‍ സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി പോലെ യുള്ള ആത്മ്മീയ ഗുരുക്കന്മാര്‍ക്കു വളരെ പ്രാധാന്യം ഉണ്ട് എന്ന് വേള്‍ഡ് അയ്യപ്പ സേവാ ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ശ്രീമതി പദ്മജ പ്രേം അഭിപ്രായപ്പെട്ടു

അമേരിക്കയില്‍ വെസ്റ്റ് ചെസ്റ്ററില്‍ അയ്യപ്പ സ്വാമിയുടെ പേരിലുള്ള ആദ്യത്തെ ക്ഷേത്രം ഉണ്ടാക്കാന്‍ വേണ്ടിയുള്ള ഫണ്ട് സമാഹരണത്തിനായി നടത്തുന്ന ഈ കലാ സന്ധ്യയില്‍ ചിക്കാഗോ ശ്രുതിലതയുടെ ഭക്തി ഗാനമേളയും ഗാന്ധാരി” എന്ന ഡാന്‍സ് ഡ്രാമയും 2016 നവംബര്‍ 13 ഞായറഴ്ച വൈകുന്നേരം (252 Soundview Ave, White Plains, NY) വെച്ച് അരങ്ങേറുന്നു .
അഭിനയം, സംഭാഷണം എന്നിവയിലൂടെ, സമ്പൂര്‍ണമായ ഒരു മനുഷ്യവ്യാപാരത്തെ പ്രേക്ഷകരിലേക്ക് പകരുന്ന ദൃശ്യശ്രാവ്യകലയാണ് നാടകം.നമ്മുടെ കൊച്ചു കേരളത്തില്‍ നാടകം മരിക്കുന്നു എന്ന് പറയുന്നവര്‍ക്ക് തന്റെ പ്രതിഭ കൊണ്ട് മറുപടി നല്‍കുകയാണ് ഗണേഷ് നായര്‍.’ഒരു പൂര്‍ണക്രിയയുടെ അനുകരണം’ എന്നാണ് നാടകത്തെ അരിസ്‌റ്റോട്ടില്‍ നിര്‍വചിച്ചിട്ടുള്ളത്. നാടകം ഒരു സങ്കരകലയോ സമ്പൂര്‍ണകലയോ ആണെന്നു പറയാം. കാരണം അതില്‍ സാഹിത്യം, സംഗീതം, നൃത്തം, ചിത്രകല എന്നിങ്ങനെ വിഭിന്ന കലകളുടെ സാകല്യം കാണാം. നാടകാവതരണത്തിന്റെ സാഹിത്യരൂപമാണ് പൊതുവേ നാടകം . അതെ ഈ നാടകം നിങ്ങള്‍ക്കെല്ലാവര്‍ക്കും ഒരു നയന വിരുന്നു ആകും എന്നതില്‍ സംശയം ഇല്ല .

അഭിനയെതാക്കളായി രംഗത്തു എത്തുന്നത് പാര്‍ഥസാരഥി പിള്ള, ഡോ.സുനിതാ നായര്‍,വത്സാ തോപ്പില്‍ ,ഡോ. വത്സ മാധവ്,കോട്ടയം ബാലുമേനോന്‍,ഹരിലാല്‍ നായര്‍,കിരണ്‍ പിള്ള, ശ്രീ പ്രവീണ്‍,സൗമ്യ പ്രജീഷ്, രാധാ നായര്‍,അജിത് നായര്‍,ജയപ്രകാശ് നായര്‍,രാജീ അപ്പുകുട്ടന്‍ പിള്ള, പ്രേമ ഐര്‍,ജനാദ്ധനന്‍ തോപ്പില്‍, മഞ്ജു സുരേഷ് ,ശൈലജാ നായര്‍ , ചന്ദ്രന്‍ പുതിയ വീട്ടില്‍, ദേവിക നായര്‍, ഡോ. രാമന്‍ പ്രേമചന്ദ്രന്‍,കൊച്ചുണ്ണി ഇളവന്‍മഠം,നിഷാ പ്രവീണ്‍ ,ഹേമാ ശര്‍മ്മ,വാണി നായര്‍.

എല്ലാവരുടെയും അകമഴിഞ്ഞ സഹായ സഹകരണവും പ്രോത്സാഹനവും പ്രതീഷിച്ചുകൊണ്ടുള്ള ഞങ്ങളുടെ ഈ എളിയ പരിശ്രമത്തെ വിജയിപ്പിക്കണം അനുഗ്രഹിക്കണം എന്ന് വിനീതമായി അഭ്യര്‍ഥിക്കുന്നതായി ഡയറക്ടര്‍ ഗണേഷ് നായര്‍ , അസ്സോസിയേറ്റ് ഡയറക്ടര്‍ മനോജ് നമ്പൂതിരി , പ്രൊഡ്യൂസഴ്‌സ് ആയ ഡോ. പദ്മജാ പ്രേമം ,മാധവന്‍ നായര്‍, ഗാനരചയിതാക്കളായ പാര്‍ഥസാരഥി പിള്ള, അജിത് നായര്‍ , സംഗീത സംവിധാനം നിര്‍വഹിച്ച ജയരാജ് നാരായണ്‍ എന്നിവര്‍ അഭ്യര്‍ഥിച്ചു.