വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍ ബയനിയല്‍ കോണ്‍ഫ്രന്‍സ് ഫിലാഡല്‍ഫിയയില്‍

04:27pm 30/3/2016

നിബു വെളള്ളവന്താനം
30.3.2016-9
ഫിലാഡല്‍ഫിയ: വേള്‍ഡ് മലയാളി കൗണ്‍സില്‍ 2016 ല്‍ നടത്തുവാനിരിക്കുന്ന

ബയനിയല്‍ കോണ്‍ഫ്രന്‍സിനും റീജിയന്‍ ഭാരവാഹികളുടെ തിരഞ്ഞെടുപ്പിനും ഡബ്ല്യു.എം.സി ഫിലാഡല്‍ഫിയ പ്രോവിന്‍സ് ആഥിതേയത്വം വഹിക്കുമെന്ന് പ്രസിഡന്റ് ജോണ്‍ ഷെറി, സെക്രട്ടറി കുര്യന്‍ സഖറിയ എന്നിവര്‍ സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു. തീയതി ഇലക്ഷന്‍ കമ്മീഷണര്‍ ജോണ്‍ തോമസ് പിന്നീട് പ്രഖ്യാപിക്കും.

വൈസ് ചെയര്‍മാന്‍ ജോര്‍ജ് പനയ്ക്കലിന്റെ അദ്ധ്യക്ഷതയില്‍ മാര്‍ച്ച് 19നു ഇന്റര്‍നെറ്റ് ടെലിഫോണ്‍ കോണ്‍ഫ്രന്‍സില്‍ കൂടിയ അമേരിക്ക റീജിയന്‍ എക്‌സ്യൂക്യൂട്ടീവ് കൗണ്‍സില്‍ യോഗത്തിലാണ് ഇതു സംബദ്ധിച്ച് തീരുമാനമായത്. അഡ്‌ഹോക്ക്, ഇ.സി കമ്മറ്റിയിലെ ഭൂരിപക്ഷ അംഗങ്ങള്‍ പഗ്ലെടുത്ത യോഗം അമേരിക്ക റീജിയനിലുളള്ള 11 പ്രോവിന്‍സുകള്‍ക്ക് ബയനിയല്‍ കോണ്‍ഫ്രന്‍സില്‍ പഗ്ലെടുക്കുവാനുളള്ള അനുവാദം നല്‍കി.

അഡ്‌ഹോക്ക് കമ്മറ്റിയംഗം പി.സി മാത്യൂ അവതരിപ്പിച്ച യൂണിഫിക്കേഷന്‍ പ്രമേയം ഐക്യകണ്‌ഠേന യോഗത്തില്‍ പാസ്സാക്കി. ബയനിയല്‍ കോണ്‍ഫ്രന്‍സിന്റെ വിജയത്തിനു നിറം ചാര്‍ത്തുന്നതിനു വിശാലമായ കമ്മറ്റി രൂപികരിക്കുമെന്ന് അഢ്‌ഹോക്ക്കമ്മറ്റി മെമ്പര്‍ കൂടിയായ ഫിലാഡല്‍ഫിയ പ്രോവിന്‍സ് പ്രതിനിധി സാബു ജോസഫ് സി.പി.എ അറിയിച്ചു. ട്രഷറര്‍ ഫിലിപ്പ് മാരേട്ട് റീജിയന്‍ പ്രോവിന്‍സുകളുടെ ബയനിയല്‍ പേമെന്റ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ഡോ. ശ്രീധര്‍ കാവില്‍, ഡോ. ജോര്‍ജ് ജേക്കബ്, എസ്.കെ ചെറിയാന്‍, എല്‍ദോ പീറ്റര്‍, ഷോളി കുമ്പിളുവേലില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സജി

സെബാസ്റ്റ്യന്‍ ഫിലാഡല്‍ഫിയ, ത്രേസിയാമ്മ തോമസ് നടാവളള്ളില്‍, ചാക്കോ കോയിക്കലേത്ത്, രുഗ്മണി

പത്മകുമാര്‍, സുധീര്‍ നമ്പ്യാര്‍, ഡോ. ഗോപിനാഥന്‍ നായര്‍, പുന്നൂസ് തോമസ്, റീജിയന്‍ ട്രഷറാര്‍ നിബുവെളള്ളവന്താനം തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ സജീവമായി പഗ്ലെടുത്തു.

പ്രസിഡന്റ് ജോണ്‍ ഷെറി ഏവര്‍ക്കും ഈസ്റ്റര്‍ ദിനാശംസകള്‍ നേര്‍ന്നു. സെക്രട്ടറി കുര്യന്‍ സഖറിയ നന്ദി പ്രകാശിപ്പിച്ചു.