വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജേഴ്‌സി പ്രൊവിന്‍സ്, വനിതാ ഫോറം ഉല്‍ഘാടനം നവംബര്‍ 5ന്

09:22 am 3/11/2016

ജിനേഷ് തമ്പി
Newsimg1_84808201
ന്യൂജേഴ്‌സി: വേള്‍ഡ് മലയാളി കൌണ്‍സില്‍ ന്യൂജേഴ്‌സി പ്രൊവിന്‍സ് വനിതാ ഫോറം ഉത്ഘാടനവും, കേരള പിറവി ദിനാഘോഷവും നവംബര്‍ 5 നു, ന്യൂജേഴ്‌സിയിലെ എഡിസണ്‍ ഹോട്ടലില്‍ സംഘടിപ്പിച്ചിരിക്കുന്നു.

രാവിലെ 10 മണിക്ക് തുടങ്ങുന്ന ചടങ്ങുകളില്‍ ന്യൂജേഴ്‌സി പ്രൊവിന്‍സ് വനിതാ ഫോറം ഉത്ഘാടനത്തോടനുബന്ധിച്ചു വൈവിധ്യമായ മേഖലകളില്‍ വ്യക്തിമുദ്ര പ്രകടിപ്പിച്ച പ്രതിഭകളുടെ പ്രഭാഷണവും ഉണ്ടായിരിക്കും. ഡോ. മീന മൂര്‍ത്തി, അരുണ റാവു, ലീല മാരേട്ട്, വിനീത നായര്‍, രേഖ ഫിലിപ്പ്, ഡോ. ജോളി തോമസ്, ഡോ. എലിസബത്ത് മാമന്‍ പ്രസാദ്, ജില്ലി വര്‍ഗീസ്, ദീപ്തി നായര്‍, സൂസന്‍ ജോണ്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിക്കും. ഡോ. നിഷ പിള്ള ആയിരിക്കും മോഡറേറ്റര്‍. ഓഡിയന്‍സിനു പ്രഭാഷകരുമായി സംവദിക്കാനുള്ള അവസരവും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്

വേള്‍ഡ് മലയാളി കൌണ്‍സില്‍, ഗ്ലോബല്‍ നേതാക്കളും പരിപാടികളില്‍ സജീവ സാന്നിധ്യമായിരിക്കും. കേരള പിറവി ദിനത്തോടനുബന്ധിച്ചു നടക്കുന്ന ആഘോഷങ്ങളില്‍ മാലിനി നായരും സംഘവും അവതരിപ്പിക്കുന്ന നൃത്തം ആയിരിക്കും പ്രധാന ആകര്‍ഷണം.

അതിഥികള്‍ക്ക് പരസ്പരം പരിചയപ്പെടാന്‍ അവസരമൊരുക്കും വിധം പ്രൊഫഷണല്‍ ിലംേീൃസശിഴ നും സമയം ഒരുക്കിയിയിട്ടുണ്ട്

വേള്‍ഡ് മലയാളി കൌണ്‍സില്‍ ന്യൂജേഴ്‌സി പ്രൊവിന്‍സ് പ്രസിഡന്റ് തങ്കമണി അരവിന്ദന്‍, ചെയര്‍മാന്‍ തോമസ് മൊട്ടക്കല്‍, വൈസ് ചെയര്‍മാന്‍ ഡോ ഗോപിനാഥന്‍ നായര്‍ , ഡോ. എലിസബത്ത് മാമന്‍ പ്രസാദ്, വനിതാ ഫോറം പ്രസിഡന്റ് വിദ്യാ കിഷോര്‍ , വനിതാ ഫോറം സെക്രട്ടറി ഷൈനി രാജു, രുഗ്മിണി പദ്മകുമാര്‍, ജിനു അലക്‌സ്, ആനി ലിബു, വൈസ് പ്രസിഡന്റ് സോഫി വില്‍സണ്‍ , സുധീര്‍ നമ്പ്യാര്‍, അഡ്വൈസറി ബോര്‍ഡ് മെമ്പേഴ്‌സ് ഡോ. ജോര്‍ജ് ജേക്കബ് , ജോണ്‍ സക്കറിയ, സോമന്‍ ജോണ്‍ തോമസ്, രാജന്‍ ചീരന്‍ , ട്രഷറര്‍ ശോഭ ജേക്കബ്, സെക്രട്ടറി പിന്റോ ചാക്കോ, ജോയിന്റ് സെക്രട്ടറി ജിനേഷ് തമ്പി, യൂത്തു ഫോറം പ്രസിഡന്റ് ജോജി തോമസ്, എന്നിവര്‍ വിവിധ കമ്മിറ്റികള്‍ക്ക് നേതൃത്വം നല്‍കി പ്രവര്‍ത്തിച്ചു വരുന്നു.

പ്രവാസി ചാനലും, ഏഷ്യാനെറ്റും പരിപാടികളുടെ ടിവി കവറേജ് നിര്‍വഹിക്കും