വേള്‍ഡ് മലയാളി കൗണ്‍സില്‍ ഇന്ത്യയുടെ അറുപത്തി ഒമ്പതാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു

09:54am 12/8/2016

Newsimg1_99616166
ഡാളസ്:­ ഇരുപത്തിഒന്ന്വര്‍ഷങ്ങള്‍ക്കു മുന്‍പ് ന്യൂജേഴ്‌സിയില്‍ പ്രവര്‍ത്തനം ആരംഭിച്ച വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഡാളസ് ഫോര്‍ട്ട് വര്‍ത്ത് ഏരിയയിലെ അംഗീകൃത പ്രൊവിന്‍സുകളായ നോര്‍ത്ത് ടെക്‌സസ്, ഡാലസ്, ഡിഎഫ്ഡബ്ല്യൂ പ്രൊവിന്‍സുകളുടെയും അമേരിക്ക റീജിയന്റേയും സംയുക്ത ആഭിമുഖ്യത്തില്‍ ഈവര്‍ഷത്തെ ഇന്ത്യയുടെ സ്വാതൃന്ത്യദിനം സമുചിതമായി ആഘോഷിക്കാന്‍ തീരുമാനിച്ചു.

റിച്ചാര്‍ഡ്‌സണ്‍സിറ്റിയിലുള്ള മുംതാസ് റെസ്റ്റോറന്റില്‍ ഓഗസ്റ്റ് 15 ന് വൈകിട്ട് ആറ്മണിക്ക് ആരംഭിക്കുന്ന ചടങ്ങില്‍ ഡാളസിലെ പ്രമുഖ സാമൂഹ്യപ്രവര്‍ത്തകരും പങ്കെടുക്കുന്നതാണ്. ദ്രുതഗതിയില്‍ മാറിക്കൊണ്ടിരിക്കുന്ന ലോകത്തില്‍ ഭാരതം നല്‍കുന്ന സമാധാനത്തിന്റെയും സ്‌നേഹത്തിന്റെയും സന്ദേശം എത്രമാത്രം വിലപ്പെട്ടതാണ് എന്ന വിഷയത്തെകുറിച്ച് വിശകലനം ചെയ്യാനും, ഈ ചര്‍ച്ചയില്‍ ഉരുത്തിരിയുന്ന ആശയങ്ങള്‍ എങ്ങിനെ പുതുതലമുറയ്ക്ക് കൈമാറാം എന്നും തീരുമാനിക്കും.

ഈ കഴിഞ്ഞ ഓഗസ്റ്റ് നാല്, അഞ്ച് തീയതികളില്‍ തിരുവനന്തപുരത്തു നടന്ന ഗ്ലോബല്‍ കോണ്‍ഫറന്‍സ് കേരളം ഗവര്‍ണര്‍ പി സദാശിവം ഉത്ഘാടനംചെയ്യുകയും വേള്‍ഡ് മലയാളി കൗണ്‍സില്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങളെ പ്രശംസിക്കുകയും ഒത്തൊരുമയോടും സഹോദര്യത്തോടുംകൂടി തുടര്‍ന്നുള്ള കര്‍മ്മപരിപാടികള്‍ നടത്തുവാനും ആഹ്വാനം ചെയ്തിരുന്നു. നോര്‍ത്ത് അമേരിക്കയിലെ എല്ലാ അംഗീകൃത പ്രൊവിന്‍സുകളെയും പ്രതിനിധികരിച്ചു പ്രവര്‍ത്തകര്‍ ഈ സമ്മേളനത്തില്‍ പങ്കെടുത്തു

വളരെ വിപുലമായ പല കര്‍മ്മപരിപാടികള്‍ക്കും നേതൃത്വംനല്‍കാനും പുതുതലമുറയെസേവനത്തിന്റെ പാതകാണിച്ചുകൊടുക്കാനും ഈ വര്‍ഷത്തെ നേതൃത്വം മുന്‍ഗണന നല്‍കുമെമെന്ന് വേള്‍ഡ് മലയാളി കൗണ്‍സില്‍ പ്രൊവിന്‍സുകള്‍ സംയുക്ത പ്രസ്താവനയിലൂടെ അറിയിക്കുന്നു.

ഈ ആഘോഷത്തില്‍ പങ്കെടുക്കുവാന്‍ താത്പര്യമുള്ളവര്‍ വന്നുചേരണമെന്ന് വേള്‍ഡ് മലയാളി കൌണ്‍സില്‍ ഭാരവാഹികള്‍ താത്പര്യപ്പെടുന്നു