വേള്‍ഡ് മലയാളി കൗണ്‍സില്‍ ഒക്കലഹോമ പ്രൊവിന്‍സ് സമ്മേളനം

09:04 am 1/10/2016

– ജിനേഷ് തമ്പി
Newsimg1_66866787
ഒക്ലഹോമ: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഒക്ലഹോമ പ്രൊവിന്‍സ് സംഘടിപ്പിച്ച എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ യോഗത്തില്‍ വരുംവര്‍ഷത്തിലേക്കുള്ള വിവിധ കര്‍മ്മ പരിപാടികളുടെ രൂപരേഖയും, പദ്ധതികളുടെ നടത്തിപ്പിനായുള്ള സമഗ്ര മാര്‍ഗ്ഗരേഖയും ചര്‍ച്ച ചെയ്തു തീരുമാനിച്ചു. അമേരിക്ക റീജിയന്‍ പ്രസിഡന്റ് ശ്രി. പി. സി. മാത്യു പങ്കെടുത്ത യോഗത്തില്‍ പ്രൊവിന്‍സ് പ്രസിഡന്റ് പുന്നൂസ് തോമസ് അധ്യക്ഷത വഹിച്ചു . പാസ്റ്റര്‍ വി.പി. എബ്രഹാം യോഗത്തില്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

ശ്രീ പി.സി. മാത്യു വേള്‍ഡ് മലയാളി കൌണ്‍സില്‍ അടുത്തയിടെ നടപ്പിലാക്കിയ സാംസ്­കാരിക , സേവന രംഗങ്ങളിലെ ഉദാത്തമായ സംഭാവനകളെ പറ്റി വിശദീകരിച്ചു സംസാരിച്ചു. ചെന്നൈ പ്രളയ ബാധിതര്‍ക്ക് കൈ താങ്ങായി 41 വീട് പണിതു കൊടുത്തതും ശ്രീ പി.സി. മാത്യു യോഗത്തില്‍ എടുത്തു പറഞ്ഞു. സെക്രട്ടറി ശ്രി. കുര്യന്‍ സക്കറിയ, വേള്‍ഡ് മലയാളീ കൌണ്‍സില്‍ അമേരിക്ക റീജിയന്‍ ഭാരവാഹികള്‍ , പ്രവാസി മലയാളികളുടെ ക്ഷേമത്തിന്നായി ആസൂത്രണം ചെയുന്ന വിവിധ പരിപാടികളെ പറ്റി വിശദമായി സംസാരിച്ചു

പാസ്റ്റര്‍ തോമസ് കുരുവിളയുടെ മാതാവ് ചിന്നമ്മ തോമസിന്റെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി. പാസ്റ്റര്‍ സണ്ണി വെട്ടാപാല ഒക്ലഹോമ പ്രൊവിന്‍സ് പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ വിധ ഭാവുകങ്ങളും നേര്‍ന്നു സംസാരിച്ചു

പ്രൊവിന്‍സ് പ്രസിഡന്റ് പുന്നൂസ് തോമസ് സ്വാഗത പ്രസംഗവും , ട്രെഷറര്‍ സിഞ്ചു തോമസ് വോട്ട് ഓഫ് താങ്ക്‌­സും അറിയിച്ചു