വ്യാജമദ്യ ദുരന്തത്തിന് സാധ്യത: റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

06:50PM 27/4/2016
download

തിരുവനന്തപുരം: വ്യാജമദ്യ ദുരന്തം സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സംസ്ഥാനത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് എക്‌സൈസ് കമ്മിഷണറാണ് അതീവ ജാഗ്രത നിര്‍ദേശം നല്‍കിയത്. പോലീസ് , എക്‌സൈസ് വിഭാഗങ്ങളെ ഏകോപിപ്പിച്ച് പരിശോധന കര്‍ശനമാക്കാന്‍ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ഇതിനായി പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിക്കും.
സര്‍ക്കാരിന്റെ മദ്യനയം അട്ടിമറിക്കാന്‍ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് അബ്കാരികള്‍ വ്യാജമദ്യ ദുരന്തം സൃഷ്ടിക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു ഇന്റലിജന്‍സ് നല്‍കിയ റിപ്പോര്‍ട്ട്.