വ്യാഴാഴ്ച കര്‍ണാടകയില്‍ ട്രെയിനുകള്‍ തടയും

11:15 AM 14/09/2016
images (11)
ബംഗളൂരു: കാവേരി നദിയിൽ നിന്നും വെള്ളം വിട്ടുനല്‍കണമെന്ന സുപ്രീംകോടതി വിധിക്കെതിരാ‍യ പ്രതിഷേധത്തിന്റെ ഭാഗമായി കര്‍ണാടകയില്‍ വ്യാഴാഴ്ച ട്രെയിനുകള്‍ തടയും. വിവിധ കന്നഡ സംഘടനകളുടെ നേതൃത്വത്തിലാണ് സമരം. സെപ്റ്റംബര്‍ 20ന് കേസ് പരിഗണിക്കുന്നത് വരെ സമരം തുടരും.

സുപ്രീംകോടതി വിധി നടപ്പിലാക്കാൻ കർണാടക സർക്കാർ തീരുമാനിച്ചതിന് പിന്നാലെയാണ് സമരവുമായി മുന്നോട്ട് പോകാന്‍ പ്രതിഷേധക്കാർ തീരുമാനിച്ചത്. കന്നട,കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ കന്നട ഒക്കൂട്ട, കാവേരി സംയുക്ത സമിതി എന്നിവരാണ് പ്രതിഷേധത്തിന് പിന്നിൽ.

അതേസമയം തമിഴ്‌നാട്ടില്‍ വെള്ളിയാഴ്ച കടയടപ്പുസമരം നടത്താനും വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ജനങ്ങള്‍ക്കുനേരെ കര്‍ണാടക നടത്തുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ചാണ് സമരം. തമിഴ്നാട് വണികര്‍ സംഘങ്ങളിന്‍ പേരമപ് ആണ് സമരം പ്രഖ്യാപിച്ചിട്ടുള്ളത്.