അമേരിക്കന്‍ മലയാളികള്‍ക്ക് ഫൊക്കാനയുടെ ഓണാശംസകള്‍:

06:28 pm 14/9/2016

പോള്‍ കറുകപ്പിള്ളില്‍
Newsimg1_21321391
ഒരുമാസം നീണ്ടു നില്‍ക്കുന്ന അമേരിക്കന്‍ മലയാളികളുടെ ഓണാഘോഷങ്ങള്‍ക്ക് ആശംസകള്‍ നേരുന്നതായി ഫൊക്കാനാ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളില്‍ അറിയിച്ചു. 1983 മുതല്‍ അമേരിക്കന്‍ മലയാളികളുടെ ജീവിതത്തിന്റെ ഭാഗമായി മാറിയ ഫൊക്കാനയുടെ മുപ്പത്തി മൂന്നാമത് വര്‍ഷത്തില്‍ അമേരിക്കയിലെ മലയാളി സംഘടനകളുടെ ഓണാഘോഷങ്ങള്‍ക്ക് പകിട്ട് കൂടി വന്നതല്ലാതെ ഒട്ടു പൊലിമ ചോര്‍ന്നു പോയിട്ടില്ല. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി പല സ്ഥലങ്ങളിലും പല സംഘടനകള്‍ ഒന്നിച്ചു ഓണം ആഘോഷിക്കുന്നത് കേരളതീയ സംസ്കാരത്തിന്റെ തനിമയ്ക്കു മാറ്റ്കൂട്ടുന്നു. ജാതി മത വര്‍ഗ്ഗ വ്യത്യാസം ഇല്ലാതെ എല്ലാവരും ഇവിടെ ഒരു ചിന്തയ്ക്കുമുന്നില്‍ ഒന്നാകുന്നു. അതിനു ഇടയാക്കിയ അമേരിക്കന്‍ മലയാളി സംഘടനകള്‍ക്കും അതിന് നേതൃത്വം നല്‍കിയ ഫോക്കാനയ്ക്കും വലിയ പങ്കുണ്ട്. ഓണവും വിഷുവും ക്രിസ്തുമസുമൊക്കെ ഒന്നിച്ചിരുന്നുയ ആഘോഷിക്കുന്ന മലയാളികളെ അമേരിക്കയില്‍ മാത്രമേ കാണുകയുള്ളു. കാരണം ഇവിടെ ഇവയെല്ലാം നമ്മുടെ ആഘോഷങ്ങള്‍ ആകുന്നു.

ഓണമാണ് ഒരുക്കങ്ങളുടെ കാലം. മുറ്റവും വഴിയും ചെത്തി മിനുക്കി അടിച്ചു വാരി വൃത്തിയാക്കുന്നതില്‍ തുടങ്ങുന്ന ഒരുക്കങ്ങള്‍. ഇടിയും പൊടിയും പൊടി പൂരം! മുളകും മല്ലിയും അരിയും ഇടിച്ചു പൊടിച്ചു കുപ്പികളിലും ടിന്നുകളിലും ആക്കുമ്പോള്‍ ഒരുക്കം ഏതാണ്ടു തുടങ്ങിയെന്നു പറയാം. സദ്യയ്ക്ക് വേണ്ടിയുള്ള ഒരുക്കങ്ങള്‍, ഇവയൊക്കെ കേരളത്തെക്കാള്‍ മനോഹരമായി നമ്മളെല്ലാം നിറഞ്ഞമനസോടെ തയാറാക്കുന്നു. അത്തം പത്തിനു തിരുവോണം, അതിരാവിലെ വീട്ടുമുറ്റങ്ങളില്‍ നിന്നും പറിച്ചെടുത്ത പൂക്കള്‍ കൊണ്ടു കളമിടല്‍.പൂകളുടെ നാട്, നിറങ്ങളുടെ കൂടിയാട്ടം, ചുറ്റും കരവിരുത് കാണിക്കുന്ന സുന്ദരികള്‍ ഇത് ഇവിടെയും പൂത്തുലയുന്നു .

പണ്ട് രാത്രിയില്‍,നിലാ വെളിച്ചത്തില്‍ മുറ്റത്തെ മാവിന്‍ കൊമ്പില്‍ നിന്നും കീഴേക്കു കെട്ടിയിട്ട ഊഞ്ഞാലിലുള്ള ആട്ടം പ്രധാനം. ഊഞ്ഞാല്‍ ആയില്ലെങ്കില്‍ ഓണം എത്തിയില്ല. കയറില്‍ കവിളന്‍ മടല്‍ കെട്ടി, ഇരുന്നുള്ള ആട്ടം. ഈ ഊഞ്ഞാലുകള്‍ നാം ഇവിടെയും നമ്മുടെ കുട്ടികള്‍ക്കായി ഒരുക്കുന്നില്ലേ.ഓണപ്പാട്ടുകള്‍, മാവേലി മന്നന്റെ് നാളുകളിലേക്ക് ഒരു തിരിച്ചുപോക്ക്.കള്ളവും ഇല്ല ചതിയുമില്ല’ കേള്‍ക്കൂ, അതാണ്­ നമ്മുടെ നാട്. കുട്ടികള്പാരടുന്നു ഒപ്പം നമ്മളും അത് ഏറ്റു പാടുന്നു.
പാട്ടുകള്‍, കൂത്തുകള്‍, ഓണം പൊടി പൊടിക്കുന്ന ഗ്രാമം. ഈ ഗ്രാമ വിശുദ്ധി അമേരിക്കയില്‍ എത്തിച്ചതില്‍ അമേരിക്കന്‍മലയാളി കൂട്ടായ്മകള്‍ക്കു വലിയ പങ്കുണ്ട്. ഇന്നും നാംവീട്ടില്‍ ഓണം ആഘോഷിക്കുന്നതിനേക്കാള്‍ സംഘടനകളുടെ ഓണാഘോഷത്തില്‍ പങ്കാളികള്‍ആകുന്നു. അതാണ് ഓണത്തിന്റെ മഹത്വം. ബിജു കൊട്ടാരക്കര അറിയിച്ചതാണിത്.