വ്യോമാക്രമണം: 11 താലിബാന്‍ ഭീകരര്‍ കൊല്ലപ്പെട്ടു

05:11 pm 14/8/2016
download

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 11 താലിബാന്‍ ഭീകരര്‍ കൊല്ലപ്പെട്ടു. ഗോര്‍ പ്രവിശ്യയിലെ പസാബാന്‍ഡ് ജില്ലയിലും ലാഗ്മാന്‍ പ്രവിശ്യയിലെ അലിന്‍ഗര്‍ ജില്ലയിലുമായിരുന്നു വ്യോമാക്രമണം നടന്നത്. പസാബാന്‍ഡ് ജില്ലയില്‍ നടന്ന ആക്രമണത്തില്‍ അഞ്ചു ഭീകരരാണ് കൊല്ലപ്പെട്ടത്. ഇവര്‍ ഉപയോഗിച്ചിരുന്ന ആറു മോട്ടോര്‍ ബൈക്കുകളും നശിപ്പിച്ചു. അലിന്‍ഗറില്‍ നടത്തിയ ആക്രമണത്തില്‍ ആറു ഭീകരരും കൊല്ലപ്പെട്ടതായി അഫ്ഗാന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.