വ്യോമാക്രമണത്തില്‍ ഐഎസ് അനുകൂലികള്‍ കൊല്ലപ്പെട്ടു

01.18 AM 08-08-2016
afghan_0708
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഐഎസ് കേന്ദ്രത്തില്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ ഏഴ് ഐഎസ് അനുകൂലികള്‍ കൊല്ലപ്പെട്ടു. നന്‍ഗര്‍ഹര്‍ പ്രവിശ്യയിലായിരുന്നു ആക്രമണം. വ്യോമാക്രമണത്തെകുറിച്ച് അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട് അഫ്ഗാന്‍ സേനയാണോ ഇവിടെ കേന്ദ്രീകരിച്ചിരിക്കുന്ന യുഎസ് സേനയാണോ ആക്രമണം നടത്തിയത് എന്ന കാര്യത്തില്‍ പ്രതിരോധ മന്ത്രാലയം വ്യക്തത വരുത്തിയിട്ടില്ല.