12:12 pm 24/11/2016
എരുമപ്പെട്ടി (തൃശൂര്‍): ഇലക്ട്രിക് തോട്ട ദേഹത്ത് കെട്ടിവെച്ച് പൊട്ടിച്ച് ഗൃഹനാഥന് മരിച്ചു. തയ്യൂര്‍ പഴങ്കന്‍ വീട്ടില്‍ ചാക്കപ്പെൻറ മകന് വര്‍ഗീസാണ് (65) മരിച്ചത്. വീടിെൻറ പിന്‍ഭാഗത്ത് ചിന്നിച്ചിതറിയ നിലയിലാണ് മൃതദേഹം കണ്ടത്.
പുലര്‍ച്ചെ 1.30 ഓടെയാണ് സംഭവം. സ്ഫോടന ശബ്ദം കേട്ട് എത്തിയ അയല്‍വാസികളാണ് ശരീരത്തിെൻറ നടുഭാഗം തകര്‍ന്ന നിലയില്‍ മൃതദേഹം കണ്ടത്. ഇടതുകൈ അറ്റുപോയിട്ടുണ്ട്. അറ്റ കൈ കുറച്ചു ദൂരെനിന്നും കണ്ടത്തെി.
കിണർ നിർമാണത്തിന് എത്തിച്ച തോട്ട സ്വയം വെച്ചുകെട്ടി പൊട്ടിച്ച് മരിച്ചതാണെന്നാണ് പൊലിസിെൻറ നിഗമനം. മൃതദേഹം തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍. എരുമപ്പെട്ടി പൊലിസ് സംഭവം അന്വേഷിച്ചു വരുന്നു.
ഭാര്യ: ബേബി. മക്കള്‍: സേവി, സാബു, സിബി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10 ന് വെള്ളാറ്റഞ്ഞൂര്‍ ഫാത്തിമമാത പള്ളി സെമിത്തേരിയില്‍.