ശ്രീകുമാരന്‍ തമ്പിക്ക് വള്ളത്തോള്‍ പുരസ്കാരം

08:56 am 12/09/2016
images (1)
തിരുവനന്തപുരം: വള്ളത്തോള്‍ സാഹിത്യസമിതിയുടെ വള്ളത്തോള്‍ പുരസ്കാരം കവിയും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പിക്ക്. 1,11,111 രൂപയുടെ നാണ്യോപഹാരവും കീര്‍ത്തിഫലകവുമാണ് പുരസ്കാരം. ആര്‍. രാമചന്ദ്രന്‍ നായര്‍, പി. നാരായണക്കുറുപ്പ്, പ്രഫ. സി.ജി. രാജഗോപാല്‍, ഡോ.എ.എം. വാസുദേവന്‍ പിള്ള, ഡോ.എ. മോഹനാക്ഷന്‍ നായര്‍, ഡോ. നന്ത്യത്ത് ഗോപാലകൃഷ്ണന്‍ എന്നിവര്‍ ഉള്‍പ്പെട്ട സമിതിയാണ് പുരസ്കാരജേതാവിനെ തെരഞ്ഞെടുത്തത്.

1966ല്‍ കാട്ടുമല്ലിക എന്ന ചിത്രത്തിന് ഗാനങ്ങള്‍ രചിച്ചാണ് അദ്ദേഹം സിനിമാലോകത്തത്തെിയത്. തുടര്‍ന്ന് മൂവായിരത്തിലധികം ചലച്ചിത്രഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. തോപ്പില്‍ ഭാസിക്കും എസ്.എല്‍ പുരത്തിനും ശേഷം മലയാളസിനിമക്ക് വേണ്ടി ഏറ്റവും കൂടുതല്‍ തിരക്കഥകള്‍ രചിച്ചിട്ടുള്ളയാളുമാണ്. 1974ല്‍ ‘ചന്ദ്രകാന്തം’ എന്ന സിനിമയിലൂടെ സംവിധാനരംഗത്തത്തെി. തെരഞ്ഞെടുത്ത 1001 ഗാനങ്ങള്‍ ഹൃദയസരസ്സ് എന്ന പേരില്‍ പ്രസിദ്ധീകരിച്ചു. വള്ളത്തോളിന്‍െറ ജന്മദിനമായ ഒക്ടോബര്‍ 16ന് തിരുവനന്തപുരം തീര്‍ഥപാദമണ്ഡപത്തില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരം വിതരണം ചെയ്യും.