ഡോക്ടര്‍ സജിത്ത് വിജയന് ഫ്രണ്ട്‌സ് ഓഫ് കേരള പ്രാവാസി കൂട്ടായ്മ യാത്രയായ്പ്പ് നല്‍കി

08:55 am 12/9/2016

– ജയന്‍ കൊടുങ്ങല്ലൂര്‍
Newsimg1_1468134
റിയാദ് : പന്ത്രണ്ട് വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ഡോക്ടര്‍ സജിത്ത് വിജയന് ഫ്രണ്ട്‌സ് ഓഫ് കേരള പ്രാവാസി കൂട്ടായിമ യാത്രയായ്പ്പ് നല്‍കി റിയാദില്‍ നടന്ന ചടങ്ങില്‍ സംഘടനയുടെ ഉപഹാരം വൈസ് പ്രസിഡണ്ട്­ അബ്ദുല്‍ ജബ്ബാര്‍ കൊച്ചി കൈമാറി .

ഡോക്ടര്‍ സജിത്ത് സൗദി അറേബ്യയിലെ റിയാദ് സുലൈയിലുള്ള കിംഗ്­ സൗദ് ചെസ്റ്റ് ഹോസ്പിറ്റലിലെ ഫിസിഷ്യനാണ്, കൂടാതെ കഴിഞ്ഞ എട്ട് വര്‍ഷമായി ഫ്രണ്ട്‌സ് ഓഫ്­ കേരള റിയാദ് കൂട്ടായ്മയുടെ പ്രസിഡന്‍റ് കൂടിയാണ് ചടങ്ങില്‍ ജയന്‍ കൊടുങ്ങല്ലൂര്‍ , അന്‍സാര്‍ പള്ളുരുത്തി , ഹനീഫ് അക്കാരിയ,അലികുഞ്ഞ് മോറാത്ത്, അഹമ്മദ്­ കൊണ്ടോട്ടി ഹസൈനാര്‍ കൊച്ചി തുടങ്ങിയവര്‍ പങ്കെടുത്തു