ഷാജഹാനും പരീക്കുട്ടിയും എന്ന ചിത്രത്തിന്‍റെ ട്രൈലർ പുറത്തിറങ്ങി.

12:47 PM 21/06/2016

റോമന്‍സ്, ഹാപ്പി ജേര്‍ണി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കുഞ്ചാക്കോ ബോബൻ, ജയസൂര്യ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ബോബൻ സാമുവൽ ഒരുക്കുന്ന ചിത്രം ഷാജഹാനും പരീക്കുട്ടിയും എന്ന ചിത്രത്തിന്‍റെ ട്രൈലർ പുറത്തിറങ്ങി. അമല പോൾ ആണ് നായിക. അജു വര്‍ഗീസ്, സുരാജ്, ലാലു അലക്‌സ് എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. വൈ. വി രാകേഷ് ആണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. അനീഷ് ലാലാണ് ഛായാഗ്രഹണം. ഗോപീസുന്ദർ സംഗീതം നിർവഹിക്കുന്നു. ആഷിക്ക് ഉസ്‌മാൻ പ്രൊഡക്ഷന്‍റെ ബാനറിൽ ആഷിക്ക് ഉസ്‌മാൻ ആണ് നിർമാണം.