ഷാര്‍ലെറ്റ് വില്‍ മലയാളി അസോസിയേഷന്‍ കേരള സംഗമം ശ്രദ്ധേയമായി

8:20 am 30/5/2017

മിഷിഗണ്‍: ഷാര്‍ലെറ്റ് വില്‍ മലയാളി അസോസിയേഷന്‍ മെയ് 28-നു വാല്‍നട്ട് ക്രീക്ക് തടാക കരയില്‍ വച്ചു നടത്തിയ കേരള സംഗമം ശ്രദ്ധേയമായി. വാഴയിലയില്‍ പൊതിഞ്ഞുകൊണ്ടുവന്ന ഭക്ഷണം എല്ലാവരേയും ബാല്യകാല ഓര്‍മ്മകളിലേക്ക് കൂട്ടിക്കൊണ്ടു പോയി.

സമകാലീന വിഷയങ്ങളെക്കുറിച്ച് ചര്‍ച്ചകളും കവിതാ പാരായണവും ഉണ്ടായിരുന്നു. കുട്ടികള്‍ തടാകത്തില്‍ നീന്തുകയും ബോട്ട് സവാരിയില്‍ ഏര്‍പ്പെടുകയും ചെയ്തു. ബിജു വര്‍ഗീസ് അറിയിച്ചതാണിത്.