ഷിക്കാഗോ എക്യൂമെനിക്കല്‍ ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റ് നവംബര്‍ 19-ന് .

09:48 am 9/11/2016

– ബെന്നി പരിമണം
Newsimg1_95855367
ഷിക്കാഗോ: എക്യൂമെനിക്കല്‍ കേരളാ ചര്‍ച്ചസ് ഇന്‍ ഷിക്കാഗോയുടെ ആഭിമുഖ്യത്തില്‍ ഒമ്പതാമത് ഇന്റര്‍ ചര്‍ച്ച് ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റ് നവംബര്‍ 19-നു ശനിയാഴ്ച നടക്കും. അകെര്‍മാന്‍ സ്‌പോര്‍ട്‌സ് ആന്‍ഡ് ഫിറ്റ്‌നസ് സെന്ററില്‍ (800 St. Charles Rd., Glen Ellyn, IL 60137)) രാവിലെ 8 മണി മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും. പതിനഞ്ച് ഇടവകകളുടെ സംഗമവേദിയായ ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലില്‍ നിന്നും വിവിധ ഇടവകകളെ പ്രതിനീധീകരിച്ച് ബാസ്കറ്റ് ബോള്‍ ടീമുകള്‍ മത്സരങ്ങളില്‍ പങ്കെടുക്കും. ഷിക്കാഗോയുടെ മണ്ണില്‍ അത്യന്തം ആവേശമുണര്‍ത്തി കഴിഞ്ഞ നാളുകളില്‍ നടത്തപ്പെട്ട എക്യൂമെനിക്കല്‍ ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റ് ആവേശപൂര്‍ണ്ണമാക്കാന്‍ ടീമുകള്‍ ഒരുങ്ങിക്കഴിഞ്ഞു. ആവേശം ഉണര്‍ത്തുന്ന കാണികളും ടൂര്‍ണമെന്റിനോട് അനുബന്ധിച്ച് നടത്തുന്ന വാദ്യഘോഷങ്ങളും എല്ലാംചേര്‍ന്ന് കായികമാമാങ്കം തീര്‍ക്കുന്ന ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റിനായി വിപുലമായ ക്രമീകരണങ്ങളാണ് എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഒരുക്കിയിരിക്കുന്നത്. വിജയികള്‍ക്ക് വെരി. റവ. കോശി പൂവത്തൂര്‍ കോര്‍എപ്പിസ്‌കോപ്പ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫി, പ്രവീണ്‍ വര്‍ഗീസ് മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫി, എന്‍.എന്‍. പണിക്കര്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫി എന്നിവയും, വ്യക്തിഗത ചാമ്പ്യനുള്ള ട്രോഫികളും സമ്മാനിക്കും. ടീമുകളുടെ രജിസ്‌ട്രേഷന്‍ രാവിലെ 8 മണി മുതല്‍ 9 മണി വരെ ആയിരിക്കും. ഷിക്കാഗോ എക്യൂമെനിക്കല്‍ യുവത്വത്തിന്റെ ത്രസിപ്പിക്കുന്ന ബാസ്കറ്റ് ബോള്‍ പ്രകടനങ്ങള്‍ കാണുവാനായി എല്ലാ കായിക പ്രേമികളേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

വോളിബോള്‍ ടൂര്‍ണമെന്റിന്റെ വിജയകരമായ നടത്തിപ്പിനുവേണ്ടി റവ. ഏബ്രഹാം സ്കറിയ ചെയര്‍മാനായും, ജോര്‍ജ് പണിക്കര്‍ കണ്‍വീനറായും, ജോജോ ജോര്‍ജ് കോ- കണ്‍വീനറായും ജോണ്‍സണ്‍ കണ്ണൂക്കാടന്‍, രഞ്ചന്‍ ഏബ്രഹാം, ജയിംസ് പുത്തന്‍പുരയില്‍, ജേക്കബ് ചാക്കോ, ബെന്നി പരിമണം, ഡല്‍സി മാത്യു എന്നിവര്‍ അടങ്ങുന്ന സബ് കമ്മിറ്റി അക്ഷീണം പ്രയത്‌നിക്കുന്നു. ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന് രക്ഷാധികാരിയായി ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത്, ബിഷപ്പ് മാര്‍ ജോയി ആലപ്പാട്ട്, റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ (പ്രസിഡന്റ്), റവ.ഫാ. ബാബു മഠത്തിപ്പറമ്പില്‍ (വൈസ് പ്രസിഡന്റ്), ബെഞ്ചമിന്‍ തോമസ് (സെക്രട്ടറി), ആന്റോ കവലയ്ക്കല്‍ (ജോയിന്റ് സെക്രട്ടറി), മാത്യു മാപ്ലേട്ട് (ട്രഷറര്‍) എന്നിവര്‍ നേതൃത്വം നല്‍കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. ഏബ്രഹാം സ്കറിയ (ചെയര്‍മാന്‍) 847 321 5464, ജോര്‍ജ് പണിക്കര്‍ (കണ്‍വീനര്‍) 847 401 7771, ജോജോ ജോര്‍ജ് (കോ- കണ്‍വീനര്‍) 224 489 4012.